ആര്‍എംപിയില്‍ നിന്ന് കൂട്ടരാജി: പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്
വടകര: കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങളുമായി ആര്‍എംപി മുന്നോട്ടു പോവുകയാണെന്ന് ആരോപിച്ച് ആര്‍എംപിയില്‍ നിന്ന് 16 കുടുംബങ്ങള്‍ രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നു. വടകര ഏരിയ സെക്രട്ടറി ഉള്‍പ്പെടെ 16 കുടുംബങ്ങളാണ് സിപിഎമ്മിലേക്ക് തിരിച്ചുപോയത്.
ആര്‍എംപി വടകര ഏരിയ സെക്രട്ടറിയും ആര്‍എംപി ജില്ല സെക്രട്ടറിയറ്റ് മെംബറുമായിരുന്ന കെ. ലിനീഷ്, ആര്‍എംപിയുടെ സ്ഥാപകാംഗവും ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗവുമായ ഇ.പി. രാജേഷ് (ചിണ്ടന്‍, ഓര്‍ക്കാട്ടേരി), രാജീവന്‍ മണ്ടോടി ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ച പ്രമുഖര്‍.
ടി.പി. ബബിഷ് (മണിയൂര്‍ എല്‍സി), ജിതിന്‍ ജയരാജ് (കുറിഞ്ഞാലിയോട്), ബാബു കല്ലറക്കല്‍ (മുയിപ്ര), എന്‍.കെ. അശോകന്‍ (ഓര്‍ക്കാട്ടേരി), അനീഷ് ചന്ദ്രോത്ത് (ഓര്‍ക്കാട്ടേരി), സുധീഷ് കരിപ്പള്ളി (മുയിപ്ര), ശശി കരിപ്പള്ളി (മുയിപ്ര), രാജേഷ് കരിപ്പള്ളി (മുയിപ്ര), ബാബു കണിയാന്‍കുനി (ഓര്‍ക്കാട്ടേരി), ഷംസുദീന്‍ ചന്ദ്രോത്ത് (ഓര്‍ക്കാട്ടേരി), ഷാജീവന്‍ കയ്യാല (ഒഞ്ചിയം), ലിഗേഷ് വടയക്കണ്ടി (ഒഞ്ചിയം), സീന കരിപ്പള്ളി എന്നിവരാണ് രാജിവച്ച മറ്റ് പ്രവര്‍ത്തകര്‍.
കുറെ കാലമായി സജീവമല്ലാത്തവരാണ് രാജിവെച്ചതെന്ന നിലപാടിലാണ് ആര്‍എംപി. നാദാപുരം റോഡിലെ എകെജി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സിപിഎം ജില്ല സെക്രട്ടറി പി. മോഹനന്‍ ആര്‍എംപിയില്‍ നിന്ന് രാജിവച്ചെത്തിയവരെ ഹാരമണിയിച്ച് സ്വീകരിച്ചു. ജില്ല സെക്രട്ടറിയറ്റംഗം സി. ഭാസ്‌കരന്‍, ജില്ല കമ്മിറ്റിയംഗങ്ങളായ കെ. ശ്രീധരന്‍, പി.കെ. ദിവാകരന്‍, ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.