മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ കോണ്‍ഗ്രസുകാരുടെ അതിക്രമം
കോഴിക്കോട്: കോണ്‍ഗ്രസ് എ ഗ്രൂപ്പ് രഹസ്യ യോഗത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. വനിത മാധ്യമ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്ക് നേരെയാണ് കൈയേറ്റശ്രമം നടന്നത്. മുന്‍ ഡിസിസി പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
യോഗത്തില്‍ കൂടുതലും ടി. സിദ്ധിഖിന്റെ അനുയായികളായിരുന്നു. കോഴിക്കോട് കല്ലായി റോഡിലുള്ള ഒരു സ്വകാര്യ ഹോട്ടലിലാണ് എ ഗ്രൂപ്പിലെ നേതാക്കളുടെ രഹസ്യ യോഗം ചേര്‍ന്നത്. നെഹ്റു അനുസ്മരണ യോഗം എന്നെഴുതിയ മിനുട്‌സില്‍ 21 ആളുകള്‍ പങ്കെടുത്തതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കെ.സി. അബുവിനെ യോഗത്തിലേക്ക് വിളിച്ചിരുന്നില്ല. ഇത് റിപ്പോര്‍ട്ട് ചെയ്യനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് നേതാക്കള്‍ കൈയേറ്റം ചെയ്തത്. മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ആയ സാജന് നേരെയാണ് ആദ്യം അക്രമം ഉണ്ടായത്. സാജന് കാര്യമായ പരിക്കേറ്റിട്ടുണ്ട്. അതിനു ശേഷം എത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം ഉണ്ടായി.