കേരളത്തിൽ വീണ്ടും സ്വര്‍ണവേട്ട,2 കിലോ 128 ഗ്രാം സ്വർണം പിടികൂടി.

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ ഏഴ് പേരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്നും എത്തിയ മൂന്ന് പേരിൽ നിന്നുമാണ് സ്വർണം പിടിച്ചത്. കുഴമ്പുരൂപത്തിൽ ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നെത്തിയ രണ്ട് വിമാനങ്ങളിൽ നിന്നാണ് 2 കിലോ 128 ഗ്രാം സ്വർണം പിടികൂടിയത്. കാസർകോട്, നാദാപുരം സ്വദേശികൾ കസ്റ്റംസ് പിടിയിലായിട്ടുണ്ട്.
പിടിയിലായ ഏഴ് പേരും ഒരു സംഘത്തിലെ കണ്ണികളാണെന്നാണ് കസ്റ്റംസ് പറഞ്ഞിരിക്കുന്നത്. നയതന്ത്ര ചാനൽ വഴി 30 കിലോ സ്വർണം കടത്തിയ കേസ് ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുമ്പോഴാണ് വീണ്ടും സ്വർണം കടത്താനുള്ള ശ്രമം പിടിച്ചത്. യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസ് എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. മുഖ്യപ്രതികളായ പി.എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.