തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ സ്വർണ്ണവേട്ട വീണ്ടും, 4 കിലോ സ്വര്‍ണം പിടിച്ചു.

കേരളത്തിൽ സ്വര്‍ണവേട്ട തുടർകഥയാവുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം പിടികൂടിയ സംഭവം ഏറെ കോളിളക്കം സൃഷ്ട്ടിച്ചു കൊണ്ട് ദേശീയ ഏജൻസികൾ അന്വേഷണം നടത്തുന്നതിനിടെ, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ വീണ്ടും സ്വർണ്ണവേട്ട നടന്നുവരുകയാണ്. കണ്ണൂർ വിമാനത്താവളത്തിൽ ഏഴ് പേരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടിച്ചെടുത്തപ്പോൾ,തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഒന്നര കിലോ സ്വർണ്ണമാണ് ദുബൈയിൽ നിന്നെത്തിയ മൂന്നു പേരിൽ നിന്ന് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ രണ്ട് വിമാനങ്ങളിൽ നിന്നാണ് 2 കിലോ 128 ഗ്രാം സ്വർണം കണ്ണൂരിൽ പിടികൂടിയത്. കാസർകോട്, നാദാപുരം സ്വദേശികൾ ആണ് സംഭവത്തിൽ കസ്റ്റംസ് പിടിയിലായിട്ടുള്ളത്. ഞായറാഴ്ച രാത്രി ദുബൈയില്‍ നിന്നുള്ള ഫ്ലൈ ദുബൈയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും വിമാനങ്ങളിലെത്തിയവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പിടിയിലായ ഏഴ് പേരും ഒരു സംഘത്തിലെ കണ്ണികളാണെന്നാണ് കസ്റ്റംസ് പറയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഒന്നര കിലോ സ്വർണ്ണമാണ് ദുബൈയിൽ നിന്നെത്തിയ മൂന്നു പേരിൽ നിന്ന് പിടികൂടിയത്. കുഴമ്പ് രൂപത്തിലാക്കി ജീൻസിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന തമിഴ്നാട് സ്വദേശികൾ കസ്റ്റംസിന്റെ കസ്റ്റഡിയിലായി.