സഞ്ജിത്തിനെ കൊലപ്പെടുത്തിയത് കണ്ടാലറിയുന്ന അഞ്ചുപേരെന്ന് എഫ്‌ഐആര്‍
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് ഭാര്യയുമൊത്ത് ബൈക്കില്‍ പോകവേ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത് കണ്ടാലറിയുന്ന അഞ്ചു പേരെന്ന് എഫ്‌ഐആറില്‍ പറയുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് കൊലപാതകമെന്നും എഫ്‌ഐആറില്‍ പറയുന്നു. രാവിലെ 8.45നാണ് കൃത്യം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാറിലെത്തിയ മമ്പറം പുതുഗ്രാമത്ത് വച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രതികളെ സംബന്ധിച്ച് സൂചനലഭിക്കാത്ത സാഹചര്യത്തില്‍ രേഖാചിത്രം തയ്യാറാക്കുമെന്ന് പോലീസ് വ്യക്തമാക്കി. പാലക്കാട്ടെ കൊലപാതക കേസിലെ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള പഴയ മോഡല്‍ മാരുതി 800 കാറിന്റെ ചിത്രമാണ് പോലീസ് പുറത്ത് വിട്ടത്.
കാറിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ പോലീസിനെ വിവരമറിയിക്കണം. 9497990095, 9497987146 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് വിവരം അറിയിക്കാവുന്നതാണ്. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണസംഘമാണ് സഞ്ജിത്തിന്റെ കൊലപാതകം കേസ് അന്വേഷിക്കുന്നത്.
പാലക്കാട് ഡിവൈഎസ്പി പി.സി. ഹരിദാസ്, ആലത്തൂര്‍ ഡിവൈഎസ്പി കെ.എം. ദേവസ്യ, ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ഷിജു എബ്രഹാം, മീനാക്ഷിപുരം ഇന്‍സ്പെക്ടര്‍ ജെ മാത്യു, കസബ ഇന്‍സ്പെക്ടര്‍ രാജീവ്, കൊഴിഞ്ഞാമ്പാറ ഇന്‍സ്പെക്ടര്‍ എം. ശശിധരന്‍, നെന്മാറ ഇന്‍സ്പെക്ടര്‍ എ. ദീപകുമാര്‍, ചെര്‍പ്പുളശ്ശേരി ഇന്‍സ്പെക്ടര്‍ എം. സുജിത് എന്നിവരടങ്ങിയ 34 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.