CrimeKerala NewsLatest NewsNewsPolitics

പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി; സിപിഎം സെക്രട്ടറിക്കെതിരെ കേസ്

കോട്ടയം: സിപിഎം നേതാവ് വീട്ടമ്മയെ പീഡിപ്പിച്ച് നഗ്‌നചിത്രം പകര്‍ത്തി. സംഭവത്തില്‍ തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോനെതിരെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നാസറിനെതിരെയും പോലീസ് കേസെടുത്തു. യുവതിയെ കാറില്‍ വെച്ച് പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തിയ ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

തനിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു കാറില്‍ വെച്ച് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നഗ്നചിത്രങ്ങള്‍ എടുത്ത് അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇയാള്‍ പണവും ആവശ്യപ്പെട്ടു. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോനെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്.

വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തി പുറത്തുവിടാതിരിക്കാന്‍ പണം ചോദിച്ചെന്നാണ് കേസ്. പരാതിക്കാരിയും ഭര്‍ത്താവും സജീവ സിപിഎം പ്രവര്‍ത്തകരാണ്. മുമ്പ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും, ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button