Latest NewsNationalNews
തമിഴ്നാട്ടില്‍ ആര്‍മി ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

ഊട്ടി: തമിഴ്നാട്ടിലെ കൂനൂരില്‍ 14 പേരുമായി വന്ന സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഈ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. മൂന്നുപേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടവരെ നീലഗിരി ജില്ലയിലെ വെല്ലിംഗ്ടണ്‍ കന്റോണ്മെന്റിലേക്ക് കൊണ്ടുപോയി. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.