ജപ്പാനിലെ പ്രവചനവും റിയോ തത്സുകിയും ;
ലോകം ഒരു ദുരന്തത്തിനായി കാത്തിരിക്കുകയയിരുന്നോ? അറിയാതെ പറയാതെ വരുന്ന ദുരന്തങ്ങളെയാണ് നമ്മൾ ഇക്കാലമത്രയും കണ്ടിട്ടുള്ളത്. ഇതാ ജൂലൈ 5ൽ ജപ്പാനിൽ വൻ ദുരന്തം ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം സത്യമാകുമോ എന്ന് ലോകം ആകാംക്ഷയോടെ കാത്തു നിന്ന ദിനം. ജപ്പാനിൽ ആ പ്രവചനം പാളിയെങ്കിലും ഇപ്പോഴിതാ പ്രവചനം സത്യമാകുന്ന തരത്തിൽ അമേരിക്കയിലെ ടെക്സസിൽ ഉണ്ടായ മിന്നൽ പ്രളയം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നു.ജൂലൈ 5 രാവിലെ 4:18 ജപ്പാനും ഫിലിപ്പീൻസിനും ഇടയിൽ വലിയ വിള്ളൽ ഉണ്ടാവുകയും കടൽ തിളച്ചു മറിയുകയും 2011 ലെ സുനാമിയെക്കാൾ ഭീകരമുള്ള ഒരു സുനാമി ഉണ്ടാവുകയും ചെയ്യുമെന്നായിരുന്നു റിയോയുടെ ആ പ്രവചനം. പ്രവചനം ശരിവെക്കുന്ന രീതിയിൽ ആയിരുന്നു പല സംഭവങ്ങളും. രണ്ടാഴ്ചക്കുള്ളിൽ ജപ്പാനിലെ തോങ്കാര ദ്വീപസമൂഹത്തിൽ ചെറുതും വലുതുമായ 875. ഭൂചലനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച 5.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഒരു ഭൂകമ്പവും അവിടെ സംഭവിച്ചിരുന്നു. ഇത് പ്രവചനത്തിന്റെ ഭാഗമായി സംഭവിക്കുന്ന ദുരന്തങ്ങൾ ആണോ. എന്നാൽ കേട്ടോ ഇതിനുപിന്നിൽ കുറച്ച് സയൻസ് ഉണ്ട്. ഭൗമ പാളികൾ തമ്മിൽ തെന്നി മാറുകയോ കൂടിച്ചേരുകയോ ചെയ്യുന്ന സ്ഥലത്താണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത് വർഷത്തിൽ ചെറുതും വലുതുമായ 1500ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്താനുള്ള സ്ഥലവും ആണ് ജപ്പാൻ.

ആരാണ് റിയോ തൽസുകി
പുതിയ ബാബാ വാങ്ക എന്നറിയപ്പെടുന്ന മാങ്ക ആർട്ടിസ്റ്റായ 70 ക്കാരി യാണ് റിയോ തത്സുകി 1975 ൽ മാങ്ക കലാകാരിയായി അഥവാ ഗ്രാഫിക് ഇല്ലസ്ട്രിയറ്റ് പുസ്തകങ്ങളിലൂടെ അരങ്ങേറ്റം കുറച്ചെങ്കിലും 1980കളിൽ പ്രവചനാത്മക സ്വപ്നങ്ങൾ കണ്ടു തുടങ്ങുകയും ഇവയെല്ലാം ഡയറിയിൽ കുറിച്ചുവെക്കുകയും ഈ സ്വപ്നങ്ങളെ ആസ്പദമാക്കി 1999 “ദ ഫ്യൂച്ചർ ഐസോ” എന്ന മാങ്ക പുസ്തകത്തിലൂടെയാണ് ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്. 2011ലെ ഭൂകമ്പവും സുനാമിയും, കോവിഡും എല്ലാം ഈ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചതോടെയാണ് തത്സുകി ലോകത്തിന്റെ ശ്രദ്ധ കേന്ദ്രമായി മാറിയത്. ഈ പ്രവചനങ്ങൾ എല്ലാം യാഥാർത്ഥ്യമായി മാറിയതുകൊണ്ടാണ് ഈ ദിവസവും ഈ പ്രവചനവും ലോകം ഒരു ദുരന്തത്തെ കാത്തിരിക്കുന്ന ദിനമായി മാറിയത്.
പ്രവചനങ്ങൾ പലതും നമ്മൾ കണ്ടും കേട്ടും പോകുന്നതാണ് എന്നാൽ റിയോയുടെ ഈ പ്രവചനത്തിലൂടെ ടൂറിസം മേഖലയിൽ ഉണ്ടായത് കോടികളുടെ നഷ്ടമാണ്. പ്രവചനത്തിന്റെ ഫലമായി ജപ്പാനിൽ അവധികാലം ആഘോഷിക്കാൻ തീരുമാനിച്ച പലരും തങ്ങളുടെ പദ്ധതികളിൽ മാറ്റം വരുത്തേണ്ടി വന്നു. ഇതുമൂലം ഹോങ്കോങ്ങിൽ നിന്നും ജപ്പാനിലേക്കുള്ള വിമാന ബുക്കിംഗ് ജൂൺ അവസാനം മുതൽ ഇന്നുവരെയുള്ള കണക്കു പരിശോധിച്ചാൽ 80 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്.