തമിഴ്നാട്ടിൽ ട്രെയിൻ സ്കൂൾബസ്സിലിടിച്ചു 3 കുട്ടികൾ മരിച്ചു ; 6 പേരുടെ നില ഗുരുതരം
ചെന്നൈ: തമിഴ്നാട് കലൂരിൽ ലെവൽ ക്രോസ്സ് കടക്കുന്നതിനിടെ ട്രെയിൻ സ്കൂൾ ബസ്സിൽ ഇടിച്ച സംഭവത്തിൽ 3 കുട്ടികൾ മരിക്കുകയും പത്തിലേറെ കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്യ്തു. ഇതിൽ 6 പേരുടെ നില ഗുരുതരം. അപകടത്തിൽ സ്കൂൾ ബസ്സ് പൂർണ്ണമായും നശിച്ചു. 50 മീറ്റെർ ദൂരത്തോളമാണ് ബസ്സ് നിരങ്ങിയത്. കടലൂർ ചെമ്മൻകുപ്പത്ത്, കൃഷ്ണ സ്വാമി മേടിക്കുലേഷൻ സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 7:45 നായിരുന്നു അപകടം.
ട്രെയിൻ കടന്നു പോകാൻ അടച്ചിരുന്ന ലെവൽ ക്രോസ് ബസ്സ് ഡ്രൈവർ നിർബന്ധിച്ചതിനെ തുടർന്ന് ഗേറ്റ് മാൻ തുറന്നു കൊടുത്തതാണ് അപകടത്തിന് കാരണം. ഗുരുതര വീഴ്ച വരുത്തിയ ഗേറ്റ് മാനെ ഉടൻതന്നെ ദക്ഷിണ റെയിൽവേ സത്യം ചെയ്യുകയും ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ തുടങ്ങിയതായും റെയിൽവേ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് റെയിൽവേയും തമിഴ്നാട് സർക്കാരും 5 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു.