സംഘർഷഭരിതമായി കേരള സർവ്വകലാശാല ;

തിരുവനന്തപുരം : കേരള സർവ്വകലാശാലയിൽ വൻ സംഘർഷം. ഗവർണർക്കെതിരെയും വി. സിക്കെതിരെയും കടുത്ത പ്രതിഷേധങ്ങളുമായി എസ്എഫ്ഐ പ്രവർത്തകർ രംഗത്തെത്തി. വി. സി മോഹൻ കുന്നുമ്മേലിന്റെ ചിത്രം വെച്ച് ഇതിനു മുൻപ് പ്രതിഷേധം നടത്തിയിരുന്നു. ആർഎസ്എസ് വേഷത്തിൽ നിൽക്കുന്ന ചിത്രം അടങ്ങുന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധിച്ചത്. താൽക്കാലിക ചുമതല സിസാ തോമസിനെ ഏൽപ്പിച്ചാണ് മോഹൻ കുന്നുമ്മൽ ഒരാഴ്ച അവധിഎടുത്ത് റഷ്യയിൽ പോയിരിക്കുന്നത്. ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ചടങ്ങിൽ ഉണ്ടായ ഭാരതാംബ വിവാദവും ഗവർണറോട് അനാദരവ് കാണിച്ചു എന്നും സർവകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിച്ചെന്നും കുറ്റം ആരോപിച്ച് ആയിരുന്നു വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ രജിസ്ട്രാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഞായറാഴ്ച സർവ്വകലാശാല സിൻഡിക്കേറ്റ് യോഗമാണ് അനിൽകുമാറിനെ സസ്പെൻഷൻ റദ്ധാക്കാനുള്ള തീരുമാനമെടുത്തത്. എന്ന സസ്പെൻഷൻ തീരുമാനം നിലനിൽക്കില്ല എന്നാണ് വി. സി യുടെ ചുമതലയുള്ള സിസാ തോമസ് അറിയിച്ചതിനു പിന്നാലെ ആണ് എസ് എഫ് ഐ യുടെ പ്രതിഷേധം ശക്തമായത്.