നാളെ ദേശീയ പണിമുടക്ക്

വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ജൂലൈ 8 ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍. ജൂലൈ 9 അര്‍ധരാത്രി 12 വരെ 24 മണിക്കൂറാണ് പണിമുടക്ക്.
മിനിമം വേതനം 26,000 രൂപയായും പെന്‍ഷന്‍ 9000 രൂപയായും നിശ്ചയിക്കുക, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, പൊതുമേഖലാ ഓഹരി വില്‍പ്പന നിര്‍ത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമര സമിതി പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.കടകളടച്ചും യാത്ര ഒഴിവാക്കിയും പണിമുടക്കിനോട് ഏവരും സഹകരിക്കണമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു..കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ ബുധനാഴ്ചത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചുവെങ്കിലും ഈ വാദത്തെ തള്ളിക്കൊണ്ട് കെ എസ് ആർ ടി സി യും നാളെ സ്തംഭിക്കും. സ്വകാര്യ ബസ് സര്‍വീസുകളും നാളെ നടത്തില്ല എന്നാൽ പണിമുടക്കുമായി മുന്നോട്ടു പോകുന്ന കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം റദാക്കും എന്ന നടപടി സ്വീകരിച്ചുകൊണ്ട് ഡയസ്നോട്ട് പ്രഖ്യാപിച്ചു കെ എസ് ആർ ടി യും രംഗത്ത് എത്തിയിരിക്കുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ എല്ലാവരും പണിമുടക്കുമായി സഹകരിക്കുന്നതായിരിക്കും നല്ലതെന്നും യൂണിയൻ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ കൂട്ടായ്മകളും പ്രകടനങ്ങളും നടക്കും.കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലയില്‍ ജോലിയെടുക്കുന്നവര്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ്, തപാല്‍, ടെലികോം മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ എന്നിവര്‍ പണിമുടക്കില്‍ പങ്കെടുക്കും. അതേസമയം പാല്‍, പത്രം തുടങ്ങിയ അവശ്യ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല.