
സനാ : യമൻ പൗരനെ വധിച്ച കേസിലെ പ്രതി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16 ന് നടപ്പാക്കാൻ ജയിൽ അധികൃതർക്ക് ഉത്തരവ്. പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിടുകയും ജയിൽ മേധാവിക്ക് ഉത്തരവ് കൈമാറുകയും ചെയ്യ്തു. കൊല ചെയ്യപ്പെട്ട ആളുടെ കുടുംബത്തിന്റെ മാപ്പ് ലഭിക്കാതിരുന്നതാണ് വധശിക്ഷാ നടപടിക്ക് കാരണമായത്. വധശിക്ഷ തീരുമാനം സൗദിയിലെ ഇന്ത്യൻ എംബസിയെ അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ.