accidentDeathKerala NewsLatest News

കോന്നി പാറമട അപകടം കുടുങ്ങികിടന്ന തൊഴിലാളിയുടെ മൃതദ്ദേഹം കണ്ടെത്തി

പത്തനംതിട്ട : കോന്നി പയ്യനാമണ്ണിൽ പാറ ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ പാറായുടെ ഇടയിൽ പെട്ടുപോയ ബീഹാർ സ്വദേശിയായ അജയ് റായുടെ മൃതദ്ദേഹം കണ്ടെത്തി. കഠിനമായ രക്ഷപ്രവർത്തതിനു ശേഷമാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത് ഇന്നലെ വൈകിട്ട് 3.30 നാണ് അപകടമുണ്ടായത്. ആഴമേറിയ വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്ന് മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു വീണതിനെ തുടർന്ന് യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് പാറയുടെ അടിയിൽപെടുകയായിരുന്നു. ഇവിടെ മലടിച്ചിലും ഇടക്കുണ്ടാകുന്ന പാറകഷ്ണങ്ങളുടെ വീഴ്‌ച്ചയും രക്ഷപ്രവർത്തനം നിർത്തി വയ്ക്കുന്നതിനു കാരണമായി.സുരക്ഷമാനദണ്ഡ‍ങ്ങൾ ഒന്നും പാലിക്കാതെ നടത്തി വരുന്ന ക്വാറിയാണ് ഇതെന്നും അതിന്റെ പ്രവർത്തനങ്ങളുടെ ഫലമാണ് തൊഴിലാളിയുടെ ജീവൻ പൊലിയാനും കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. പാറമടയിലെ അപകട സാധ്യതകളെ സംബന്ധിച്ച് നാട്ടുകാർ ഏറെ നാളുകളായി വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതിയായി നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button