രാജ്യം ദേശീയ പണിമുടക്കിൽ ; പണിമുടക്കിൽ വലഞ്ഞ് ജനങ്ങൾ

ന്യൂഡൽഹി : കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകൾ ചേർന്ന് പ്രതിഷേധിക്കുന്ന രാജ്യവ്യാപക പണിമുടക്ക് ഇന്നലെ അർദ്ധരാത്രിയോടെ ആരംഭിച്ചു. രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ വിവിധ വിഭാഗങ്ങളിലായി 25 കോടിയോളം വരുന്ന തൊഴിലാളികൾ പങ്കെടുക്കുമെന്നാണ് തൊഴിലാളി യൂണിയനുകൾ അവകാശപ്പെടുന്നത്.
കർഷകർ, ബാങ്കിങ് മേഖല, ഇന്ത്യാ പോസ്റ്റ്, കൽക്കരി ഖനനം, ഫാക്ടറികൾ, പൊതുഗതാഗതം എന്നീ മേഖലയിൽ നിന്നുള്ള തൊഴിലാളികൾ പണിമുടക്കുമെന്ന് തൊഴിലാളി നേതാക്കൾ പറയുന്നു. എഐടിയുസി, ഹിന്ദ് മസ്ദൂർ സഭ, സംയുക്ത കിസാൻ മോർച്ച, ഐഎൻടിയുസി, സിഐടിയു, ഓൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ, ട്രേഡ് യൂണിയൻ കോർഡിനേറ്റ് സെന്റർ, സെൽഫ് എംപ്ലോയ്ഡ് വുമൺസ് അസോസിയേഷൻ, ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് യൂണിയൻസ്, ലേബർ പ്രോഗ്രസീവ് ഫെഡറേഷൻ, യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസ് തുടങ്ങിയ സംഘടനകളാണ് പങ്കുചേരുക. സംഘപരിവാർ സംഘടനയായ ബിഎംഎസ് പണിമുടക്കിൽ പങ്കാളിയാകില്ല.
യൂണിയനുകൾ മുന്നോട്ടുവച്ച 17 നിർദേശങ്ങൾ കേന്ദ്രസർക്കാർ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രേതിഷേധിച്ചാണ് സമരം.
ഇന്നലെ സംസ്ഥാന സർക്കാർ സമരം നടത്തുന്നതിനു എതിരെ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. ജോലിയിൽ പ്രേവേശിക്കാത്തവർക്ക് ശമ്പളം ഉണ്ടാവുകയില്ല. വ്യക്തിയുടെയോ അടുത്ത ബന്ധുക്കളുടെയോ അസുഖം ജീവനക്കാര്‍ക്കുള്ള പരീക്ഷകള്‍, പോലുള്ള ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ അവധിയുള്ളൂ. അല്ലാത്തവര്‍ക്ക് പണിമുടക്ക് ദിവസം അവധിയുണ്ടായിരിക്കുന്നത് അല്ല എന്നും ആയിരുന്നു ഉത്തരവിൽ.
കെ എസ് ആർ ടി സി സമരത്തിൽ പങ്കെടുക്കും എന്ന പ്രഖ്യാപനത്തെ തുടർന്ന് ആയിരുന്നു ഡയസ്നോൺ പ്രഖ്യാപനം. ഇതേതുടർന്ന് ജീവനക്കാർ ജോലിക്ക് ഏത്തിയെങ്കിലും സമരനുയായികൾ ജീവനക്കാരെ തടയുകയും പൊതുജങ്ങൾ ബുദ്ധിമുട്ടിൽ ആവുകയും ചെയ്യ്തു. ദീർഘദൂര സർവ്വീസുകൾ ഇല്ലാതയതും യാത്രക്കാർ ബുദ്ധിമുട്ടിലായി ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്