ഇന്നലെ ഉണ്ടായ കേരള സർവകലാശാല പ്രതിഷേധം വെറും ഗുണ്ടായിസം;വി. ഡി സതീശൻ

കൊച്ചി : ഇന്നലെ ഉണ്ടായ കേരള സർവകലാശാല പ്രതിഷേധം വെറും ഗുണ്ടായിസം. ജീവനക്കാരെയും വിദ്യാർത്ഥികളെയും തല്ലി അല്ല പ്രതിഷേധം നടത്തേണ്ടത്. ഗവർണർക്കെതിരെ പ്രതിഷേധിക്കുമ്പോൾ രാജ്ഭവനിൽ പോയി പ്രതിഷേധിക്കുക. അല്ലാതെ ഗുണ്ടകളെപ്പോലെയല്ല എസ്എഫ്ഐ പോലെയുള്ള യൂണിയനുകൾ പ്രതിഷേധിക്കേണ്ടത്. ഇന്നലെ വൈസ് ചാൻസ് വർക്കെതിരെ ഉണ്ടായ പ്രതിഷേധം അക്രമാസക്തം ആയതിന്റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ
ഇതിലും വലിയ ഗൗരവമുള്ള വിഷയങ്ങൾ കേരളത്തിൽ നടക്കുന്നു. ആരോഗ്യ കേരളത്തെപ്പറ്റി ചർച്ച ചെയ്യുക അതിന്റെ അതിന്റെ ഗുണങ്ങൾ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കണം. അതായിരിക്കണം യഥാർത്ഥ രാഷ്ട്രീയം. പാവപ്പെട്ടവരെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമാണ് സർക്കാർ ആശുപത്രികളും മെഡിക്കൽ കോളേജുകളും. പേവിഷബാധ ബാധി ച്ച് 11 പേർ മരിച്ചു സംഭവം കേരളത്തിലെ ആരോഗ്യ രംഗത്തെ വീഴ്ചകളെ പറ്റിയും ചർച്ച ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു