നഗ്നത പ്രദർശിപ്പിച്ചാൽ വീഡിയോ കോൾ തനിയെ പോസ് ആകും; പുതിയ ഫീച്ചറുമായി ആപ്പിൾ

ആപ്പിൾ ഓരോ സമയവും വ്യത്യസ്തമായ പല ഫിച്ചറുകളും അപ്ഡേഷനുകളും കൊണ്ടുവരാറുണ്ട്.
ഇപ്പോൾ ഇതാ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. നഗ്നതപ്രദർശിപ്പിച്ചാൽ ഫേസ് ടൈം കോൾ ഓട്ടോമാറ്റിക് കട്ട് ആവുന്ന ഫീച്ചറാണ് പുതിയതായി ഉൾപ്പെടുത്തുന്നത്. യൂട്യൂബ് കണ്ടെന്റ്റ് ക്രിയേറ്ററായ ഐഡി വൈസ് ഹെൽപ്പ് ആണ് ഈ ഫീച്ചർ ആദ്യം കണ്ടെത്തിയത്. iPhone ഐഒഎസ് 26 ഒഎസ് അപ്‌ഡേറ്റിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുക. കുട്ടികളുടെ അക്കൗണ്ടുകള്‍ക്ക് വേണ്ടിയുള്ള ഫാമിലി ടൂളുകളുടെ ഭാഗമായാണ് ഈ പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ഐഒഎസ് ബീറ്റാ അപ്‌ഡേറ്റില്‍ ഈ ഫീച്ചർ ലഭ്യമാണ്. നഗ്നത കണ്ടെത്തിയാൽ ഐഫോണിലെ ഐ ഒ എസ് ബീറ്റയിലെ വീഡിയോ കോൾ പോസ്റ്റ് ആവുകയും അതിനോടൊപ്പം നിങ്ങൾക്കത് അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ വീഡിയോ കോൾ അവസാനിപ്പിക്കാൻ ഉള്ള മുന്നറിയിപ്പും ആപ്പിൾ നൽകും. വീഡിയോ തുടരാനോ അവസാനിപ്പിക്കാനോ ഉള്ള ഓപ്ഷൻ ഈ മെസ്സേജിന് ശേഷം ലഭ്യമാകും. കുട്ടികളുമായി നടത്തുന്ന കോളുകളിൽ സുരക്ഷ ഉറപ്പാക്കാനും
കുട്ടികള്‍ക്ക് അപകടകരമായ ഇടപെടലുകള്‍ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ മുതിര്‍ന്നവര്‍രുടെ കാര്യത്തിനും ഇത് പ്രവർത്തിക്കുമെന്ന് ബീറ്റ ടെസ്റ്റെർമാർ പറയുന്നു