
തിരുവനന്തപുരം : വി. സി ക്ക് എതിരെ പോര് കനത്തുനിൽക്കുന്ന സാഹചര്യത്തിൽ പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്നും ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നും അറിയിച്ചു വി. സി ക്ക് കത്ത് നൽകി മിനി കാപ്പൻ. സർവ്വകാലശാലയുടെ പ്ലാനിങ് ഡയറക്ടർ സ്ഥാനത്തിൽ ആയിരുന്നു മിനി കാപ്പൻ. യൂണിവേഴ്സിറ്റി സിന്റ്റിക്കേറ്റ് എടുക്കേണ്ട തീരുമാനം ആണ് രജിസ്ട്രാരെ പിരിച്ചുവിടുന്നതും, തിരഞ്ഞെടുക്കുന്നതും എല്ലാം ആ തീരുമാനം തനിയെ എടുത്ത വി സി ക്ക് എതിരെ പ്രക്ഷോഭം ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തിൽ ആണ് ഇത്തരം ഒരു തീരുമാനം
സർവകലാശാലയുടെ താത്ക്കാലിക വി സിയായ ഡോ. സിസ തോമസ് മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നുവെങ്കിലും ഔദ്യോഗികമായി ഈ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. സർവകലാശാലയുടെ ഉദ്യോഗസ്ഥർ ഔദ്യോഗികമായി ഉത്തരവ് ഇറക്കണമെന്നായിരുന്നു അതിന് കാരണമായി മിനി കാപ്പൻ പറഞ്ഞിരുന്നത്. ഇപ്പോൾ ഉത്തരവ് ഇറക്കി സ്ഥാനത് ഇരിക്കുപോഴാണ് മിനി കാപ്പന്റെ ഈ സ്ഥാന ഒഴിഞ്ഞു മാറ്റം