generalWorld

ഇന്ന് ജൂലൈ 11 ലോക ജനസംഖ്യ ദിനം

July 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. ഇതിന്റെ പ്രധാന ഉദ്ദേശ്യം ജനസംഖ്യാ പ്രശ്നങ്ങൾ, ജനന നിയന്ത്രണത്തിന്റെ പ്രാധാന്യം, സ്ത്രീ-ശിശു ക്ഷേമം, വിദ്യാഭ്യാസം, കുടിവെള്ളം, പട്ടിണി എന്നിവയുമായി ബന്ധപ്പെട്ട അവബോധം ഉയർത്തുക എന്നതാണ്. നിലവിൽ ലോക ജനസംഖ്യ 800 കോടി പിന്നിട്ടു ഇന്ത്യയിൽ മാത്രം 146 കോടി കവിഞ്ഞു ഒന്നാം സ്ഥാനത്തും തൊട്ടു പിന്നിലായി ചൈനയയും ഉണ്ട്. 2060 ആകുമ്പോൾ ജനസംഖ്യ 1000 കവിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
‘എല്ലാവരെയും ഉൾപ്പെടുത്തി വികസനത്തിലേക്ക് മുന്നേറുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം.ലോക ജനസംഖ്യാ ദിനത്തോടെ ജനസംഖ്യാ സംബന്ധമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആഗോള പ്രാധാന്യം എടുത്തുകാണിക്കാനാണ് ഐക്യരാഷ്ട്രസഭ ആഗ്രഹിക്കുന്നത്.ഡോ. കെ.സി. സക്കറിയയാണ് ഈ ദിനത്തിനായുള്ള ആശയം കൊണ്ടുവന്നത്. ആഗോള ജനസംഖ്യാ വളർച്ച ഓരോ 14 മാസത്തിലും ശരാശരി 100 ദശലക്ഷം പുതിയ ആളുകളാണ്.ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഓപ്പൺ ഫോറങ്ങൾ, ഓൺലൈൻ സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവ സംഘടിപ്പിച്ചുകൊണ്ട് ഈ പരിപാടി ആഘോഷിക്കുന്നു. സ്ഥാപനങ്ങൾ നിർദ്ദേശ പരിപാടികളും വർക്ക്‌ഷോപ്പുകളും നടത്തുന്നു. ആളുകൾ സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് എഴുതുകയും ബാനറുകളും മുദ്രാവാക്യങ്ങളും വിതരണം ചെയ്യുകയും ചെയ്യതാണ് ജനസംഖ്യ ദിനം ആചരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button