
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘കൂലി’ പുതിയ പാട്ട് പുറത്തുവിട്ടു. ‘മോണിക്ക’ എന്ന് തുടങ്ങുന്ന പാട്ടില്‍ പൂജ ഹെഗ്ഡയും സൗബിന്‍ ഷാഹിറുമാണുള്ളത്. പൂജയ്ക്കൊപ്പം കിടിലന്‍ നൃത്തച്ചുവടുകളുമായി തിളങ്ങിയിരിക്കുകയാണ് സൗബിന്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സുബലാഷിനി, അനിരുദ്ധ്, അസല്‍ കോലാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മാണം.ലോകേഷിന്റെ സിനിമകളിൽ തന്നെ ആദ്യത്തെ ഐറ്റം ഡാൻസ് എന്ന വിശേഷണവും ഈ പാട്ടിനുണ്ട്. ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദാഹ എന്നാണ് ആമിര്‍ ഖാന്റെ ചിത്രത്തിലെ പേര്. ദേവയായി രജനികാന്തും ദയാലായി സൗബിനും സൈമണ്‍ ആയി നാഗാര്‍ജുനയും ചിത്രത്തിലെത്തുന്നുണ്ട്. ഓഗസ്റ്റ് 14 നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്. ശ്രുതി ഹാസന്‍, റെബ മോണിക്ക ജോണ്‍ എന്നിവരാണ് നായികമാരായെത്തുന്നത്.