
ആരാണ് മലാല എന്തിനാണ് ജൂലൈ 12 മാലാല ദിനം ആയി ആഘോഷിക്കുന്നത്. വിദ്യാഭ്യാസം നഷ്ട്ടപെട്ടവർക്ക് അത് മൂല്യം ആണെന്ന് അറിയുന്നവർക്ക് അത്രേയും വേഗം ഒന്നും മലാല എന്ന 16 വയസ്സുക്കാരിയെ മറക്കില്ല. ഒരു കാലത്തു പാക്കിസ്ഥാന്റെ സ്ത്രീകളും കുട്ടികളും അനുഭവിച്ചിരുന്ന അവകാശമില്ലായ്മയെ തന്റെ വാക്കുകളിലൂടെ ലോകത്തിനു മുന്നിൽ എത്തിച്ച ധീരയാണ് മലാല. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.1997 ജൂലൈ 12 ന് ജനിച്ചു. പാകിസ്താൻ താലിബാന്റെ ശക്തി കേന്ദ്രമായ വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ സ്വാത് ജില്ലയിലെ മിങ്കോറയാണ് മലാലയുടെ ജന്മദേശം. വിദ്യാഭ്യാസ, യുവജന, വനിതാവകാശ പ്രവർത്തകനും സ്കൂൾ ഉടമയും കവിയുമായ സിയവുദ്ദീൻ യൂസഫാണ് പിതാവ്. അദ്ദേഹം തന്നെയാണ് ഖുഷാൽ പബ്ലിക് സ്കൂൾ എന്ന പേരിൽ ഒരു നിര സ്കൂളുകൾ നടത്തുന്നുണ്ട് അദ്ദേഹം വിദ്യാഭ്യാസ അവകാശ പ്രവർത്തകയായി അവളെ മാറ്റിയതും അദ്ദേഹമായിരുന്നു.അക്കാലത്ത് അഫ്ഗനിലെ സ്വാത് താഴ്വരയിലെ പെൺകുട്ടികളുടെ അവകാശം നിഷേധിക്കപെടുകയും അതിനു എതിരെ താലിബാൻ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തെ സംബന്ധിച്ഛ് 2009 ൽ 11 വയസ്സുള്ളപ്പോൾ BBC ക്ക് വേണ്ടി എഴുതിയ ബ്ലോഗ് ആണ് മലാലയെ ശ്രദ്ധയിൽ കൊണ്ടുവന്നത്. അവിടുന്ന് പല പുരസ്‌കാരങ്ങളും മലാലയിക്ക് ലഭിച്ചു. എന്നാൽ അവിടെ ശബ്‌ദം ഉയർത്തിയ ആ 16 ക്കാരിക്ക് നൽകേണ്ടി വന്നത് ഒരുവലിയ ത്യാകം തന്നെ ആയിരുന്നു.
2012 ഒക്ടോബർ 9 നു മാലാലയുടെ ജീവിതം മാറിമറഞ്ഞു.നിങ്ങളിലാരാണ് മലാല? പറയൂ.. ഇല്ലെങ്കിൽ നിങ്ങളെല്ലാവരേയും ഞാൻ വെടിവെച്ചുകൊല്ലും..” തലക്കെട്ടുള്ള ഒരു താടിക്കാരൻ ആക്രോശിച്ച് എത്തിയത് ഒരു കൂട്ടം കുട്ടികളുടെ സ്കൂൾവാനിലേക്കാണ്.മലാലയെ വധിക്കാനുള്ള പദ്ധതിയുമായെത്തിയ താലിബാൻകാരന്റെ വാക്കുകൾ മലാല ഓർത്തു വെയ്ക്കുന്നത് അങ്ങനെയാണ്. സ്കൂൾ കഴിഞ്ഞ് സ്കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബസിനുള്ളിലെ മുഴുവൻ കുട്ടികളോട് അയാൾ ചോദിച്ചു. അവസാനം അയാൾ മലാലയെ കണ്ടെത്തി. കൈയ്യെത്തും ദൂരത്തു നിന്നും അയാൾ വെടിയുതിർത്തു. ഒരു വെടിയുണ്ട അവളുടെ തല തുളച്ച് കയറി കഴുത്തിലൂടെ കടന്ന് തോളെല്ലിനടുത്തെത്തി. മരണത്തോട് മല്ലടിച്ച് ദിവസങ്ങളോളം കിടന്ന മലാലയുടെ തോളിൽ നിന്ന് ഇംഗ്ലണ്ടിലെ ബർമിങ്ഹാം ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിലെ ഡോക്ടർമാർ വെടിയുണ്ട പുറത്തെടുത്തു. ക്രമേണ അവൾ സുഖം പ്രാപിച്ചു. വധശ്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാൻവക്താവ് മലാലയെ “അസ്ശ്ലീലതയുടെ എത്രയും വേഗം അവസാനിക്കേണ്ട പുതിയൊരു അധ്യായം” എന്ന് വിശേഷിപ്പിച്ചു.
എന്നാൽ വെടിയുണ്ടകളെക്കാൾ ശക്തിയുള്ള വാക്കുകളുമായി മലാലയുടെ ശബ്ദം വീണ്ടും മുഴങ്ങി. ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ ശബ്ദമായി മലാല മാറി രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്കുള്ള വലിയൊരു മാറ്റത്തിന് മലാല കാരണമായി. മലാലയ്ക്ക് ലോകമെമ്പാടും പ്രശസ്തി ഉയർന്നത് കണ്ട പാക് ഗവൺമെന്റ് അവളുടെ പേരിൽ മലാല ഫണ്ട് എന്ന പദ്ധതി തുടങ്ങി. മുഴുവൻ പെൺകുട്ടികൾക്കും വിദ്യാഭ്യാസം എന്നതായിരുന്നു ആ പദ്ധതിയുടെ ലക്ഷ്യം. അതിനുശേഷം നിരവധി പുരസ്കാരങ്ങൾ മലാലയെ തേടിയെത്തി. അങ്ങനെ ജൂലൈ 12 അവളുടെ ജന്മദിനം മലാല ദിനമായി അചരിക്കാൻ തുടങ്ങി.