
നടന്‍ ഉണ്ണി മുകുന്ദന്റെ ഗ്യാരേജിലേക്ക് ഇനി മുതൽ രണ്ട് പുതിയ വാഹനങ്ങള്‍ കൂടി .ഒരേ ദിവസം രണ്ട് ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ ഇലക്ട്രിക്കുമാണ് നടന്‍ സ്വന്തമാക്കിയത് .നേരത്തെ ഡിഫന്‍ഡര്‍ 2 ലീറ്റര്‍ പെട്രോള്‍ ഉണ്ണിമുകുന്ദന്റെ ഗാരിജിലുണ്ടായിരുന്നു.പുതിയ വാഹനവും പെട്രോള്‍ എന്‍ജിന്‍ തന്നെയാണ്. 1.09 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്ക് ജെസിഡബ്ല്യൂന്റെ 62 ലക്ഷം രൂപയാണ് എക്സ്ഷോറൂം. മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ ജെഎസ്ഡബ്ല്യു ഇലക്ട്രിക്കിന്റെ കേരളത്തിലെ ആദ്യ മോഡലാണ് ഇത്. 201 ബിഎച്ച്പി, 250 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടാറാണ് മിനി കണ്‍ട്രിമാന്റെ കരുത്ത്. 8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കു കുതിക്കും. ഡിഫന്‍ഡര്‍ 110, 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 296 ബി എച്ച് പി കരുത്തും 400 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുമിത്. എച്ച് എസ് ഇ വേരിയന്റുമാണ്. കേരളത്തിലെ ആദ്യത്തെ മിനി കണ്‍ട്രിമാന്‍ ജോണ്‍ കൂപ്പര്‍ വര്‍ക്സ് സവിഷശതയോടുകൂടിയ വാഹനമാണ് ഉണ്ണിമുകുന്ദൻ തെരഞ്ഞെടുത്തിരിക്കുന്നത്.