ഇന്റര്‍നെറ്റ് വേഗതയില്‍ റെക്കോഡിട്ട് ജപ്പാന്‍

ഇന്ത്യയുടെ ശരാശരി ഇന്റര്‍നെറ്റ് വേഗത്തേക്കാള്‍ 16 മില്യണ്‍ ഇരട്ടിയാണ് ജപ്പാന്റെ പുതിയ ഇന്റര്‍നെറ്റ് വേഗം. ജപ്പാന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ടെക്നോളജിയാണ് അതിവേഗ ഇന്റര്‍നെറ്റിന് പിന്നില്‍. ജപ്പാനിലെ പുതിയ ഇന്റര്‍നെറ്റ് വേഗം സെക്കന്‍ഡില്‍ 1.02 പെറ്റാബിറ്റ്സ് സെക്കന്‍ഡാണ്. ആയിരക്കണക്കിന് എച്ച്.ഡി സിനിമകള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ഇന്റര്‍നെറ്റ് വേഗം സഹായിക്കും. നെറ്റ്ഫ്ലിക്സിലെ മുഴുവന്‍ സിനിമകളും ഒരു സെക്കന്‍ഡിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് സാധിക്കും. യു.എസിന്റെ ശരാശരി ഇന്റര്‍നെറ്റ് വേഗത്തേക്കാള്‍ 3.5 മില്യണ്‍ ഇരട്ടി വേഗം ജപ്പാനിലെ പുതിയ ഇന്റര്‍നെറ്റിനുണ്ടാവും. വലിയ അളവിലുള്ള ഡാറ്റ അയക്കുന്നതിനായി 19 കോറിന്റെ ഫൈബര്‍ ഒപ്ടിക് കേബിളുകളാണ് അതിവേഗ ഇന്റര്‍നെറ്റിനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 1800 കിലോ മീറ്റര്‍ ദൂരത്ത് പുതിയ ഫൈബര്‍ ഒപ്ടിക് കേബിളുകളുടെ സാന്നിധ്യമുണ്ട്. വേഗം നഷ്ടമാകാതെ ഡാറ്റ ട്രാന്‍സ്ഫറിനായി ട്രാന്‍സ്മിറ്ററുകളും റിസീവറുകളും ലൂപ്പിങ് സര്‍ക്യൂട്ടുകളും ജപ്പാന്‍ അതിവേഗ ഇന്റര്‍നെറ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 402 ടെറാബിറ്റ് വേഗതയിലുള്ള ഇന്റര്‍നെറ്റ് അവതരിപ്പിച്ചും ജപ്പാന്‍ റെക്കോഡിട്ടിരുന്നു