നീന്തൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം : നീന്തൽ പരിശീലനം നടത്തുന്ന കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 2 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.തിരുവനന്തപുരം നെടുമങ്ങാട് വേങ്കവിളയിലെ പരിശീലന കേന്ദ്രത്തിലാണ് സംഭവം. കുശർകോട് സ്വദേശികളായ ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. 7 കുട്ടികൾ അടങ്ങിയ ഒരു സംഘമായി എത്തിയ വിദ്യാർത്ഥിക്കളിൽ 2 പേരാണ് മുങ്ങി മരിച്ചത്. ഇത് ഒരു നീന്തൽ കുളം ആണെങ്കിലും ഇവിടെ രാവിലെയും രാത്രിയും മാത്രമാണ് നീന്തൽ പരിശീലനം ഉള്ളത്. ഇതിനായി ഒരു പരിശീലകനെയും പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്.കുട്ടികൾക്കും മുതിർന്നവർക്കും ഇവിടെ പരിശീലനം നൽകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നീന്തൽ പരിശീലനം നടത്തുന്ന കുളത്തിന്റെ മതിൽ ചാടികടന്നാണ് കുട്ടികൾ അകത്തുകടന്നത്. കുട്ടികൾ മുങ്ങി താഴുന്നത് കണ്ട ബാക്കിയുള്ളവർ ശബ്ദം ഉണ്ടാക്കി ആളുകൾ ഓടിക്കൂടുകയും ഫയർഫോഴ്സ് എത്തി കുട്ടികളെ പുറത്ത് എടുത്ത് അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ ayilla