ട്രെയിനിലും ഇനി സിസിടിവി ക്യാമറ;റയിൽവേയുടെ പുതിയ പരിഷ്ക്കാരം ഉടൻ തന്നെ നടപ്പിലാക്കും

ന്യൂഡൽഹി: ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്, മോഷണം, യാത്രക്കാർക്ക് മേലുള്ള അതിക്രമം തുടങ്ങിയവയെ തടയാൻ പുതിയ നിർദേശവുമായി റെയിൽവേ. രാജ്യത്തെ എല്ലാ ട്രെയിനുകളും ടിസിടിവി ക്യാമറകൾ ഘടിപ്പിക്കാൻ ആണ് പുതിയ നിർദ്ദേശം. ഓരോ കോച്ചിലും നാല് ക്യാമറകൾ വീതം എൻജിനുകളിൽ ആറ് ക്യാമറ വീതം സ്ഥാപിക്കും. സ്വകാര്യതയ്ക്ക് വേണ്ടി വാതിലുകൾക്ക് സമീപം പൊതുവായി ഇടത്താണ് സ്ഥാപിക്കുക റെയിൽപാളവും ഇരുവശവും കാണാവുന്ന തരത്തിൽ എൻജിനുകളുടെ മുന്നിലും വർഷങ്ങളിലും ക്യാമറ സ്ഥാപിക്കും. രാജ്യത്തെ 15,000 ട്രെയിൻ എൻജിനുകളിലും 74,000 കോച്ചുകളിലുമാണ് ക്യാമറ സ്ഥാപിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതിയിലും ഈ ക്യാമറയിൽ നിന്നും മെച്ചപ്പെട്ട ദൃശ്യങ്ങൾ ലഭിക്കും വെളിച്ചം കുറഞ്ഞ സാഹചര്യത്തിലും പ്രവർത്തിക്കാൻ സാധിക്കുന്ന ക്യാമറകളാണ് ഘടിപ്പിക്കുക.
റെയിൽവേ മന്ത്രി അധ്യക്ഷതയിൽ ചെന്ന് അവലോകന യോഗത്തിലാണ് ഇത് രാജ്യമാകെ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്