ലണ്ടനിൽ വിമാനം തകർന്നുവീണു, ലണ്ടൻ സൗത്ത്എൻഡ് വിമാനത്താവളം അടച്ചു, എല്ലാ വിമാനങ്ങളും റദ്ദാക്കി

ലണ്ടൻ : ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കൻ തീരത്തുള്ള ലണ്ടൻ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽ ഒരു ചെറിയ വിമാനം തകർന്നുവീഴുകയും. യാത്രക്കാർ എല്ലാം മരിച്ച സംഭവം അപകടത്തിൽപ്പെട്ട വിമാനം രോഗികളെ കൊണ്ടുപോകുന്നതിനുള്ള മെഡിക്കൽ സംവിധാനങ്ങളുള്ള ബീച്ച്ക്രാഫ്റ്റ് ബി 200 സൂപ്പർ കിംഗ് എയർ ആണെന്ന് പറയപ്പെടുന്നു. 12 മീറ്റർ (39 അടി) നീളമുള്ള ഒരു ടർബോപ്രോപ്പ് വിമാനമാണിത്. നെതർലാൻഡ്സിലെ സ്യൂഷ് ഏവിയേഷൻ സർവീസ് നടത്തിയിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഗ്രീസിലെ ഏഥൻസിൽ നിന്ന് ക്രൊയേഷ്യയിലെ പുലയിലേക്ക് പറന്ന ശേഷം സൗത്ത്എൻഡിലേക്ക് പോയി. ഞായറാഴ്ച വൈകുന്നേരം നെതർലാൻഡ്സിലെ ലെലിസ്റ്റാഡിലേക്ക് മടങ്ങേണ്ടതായിരുന്ന വിമാനം ആയിരുന്നു.ഞായറാഴ്ച തകർന്നതിനെത്തുടർന്ന് ലണ്ടൻ സൗത്ത്എൻഡ് വിമാനത്താവളത്തിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അപടത്തിൽ ആളപ്പായം ഇതുവരെ റിപ്പോർട്ട് ചെയ്യ്തിട്ടില്ല