FoodsLatest News

തൊട്ടാൽ പൊള്ളും വെളിച്ചെണ്ണ സംസ്ഥാനത്ത് ലിറ്ററിന് 450 രൂപ കടന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വെളിച്ചെണ്ണക്ക് തൊട്ടാൽ പൊള്ളുന്ന വില. ലിറ്ററിന് ഹോൾസൈൽ 450 ഡീറ്റൈൽ അതിൽ കൂടുതലും ആവുന്നതോടെ ഉപഭോക്താക്കളും വിൽപ്പനക്കാരും ഒരേപോലെ ആശങ്കയിൽ ആയി. വില കൂടിയത്തോടെ ഹോട്ടമുകളിലും വീടുകളിലും മറ്റുമാർഗങ്ങൾ തേടി തുടങ്ങിയത് മാർക്കറ്റ് ഇടിവിനും കാരണമായി. എന്തായാലും ആഗോളതലത്തിൽ വെളിച്ചെണ്ണയുടെ വില കുറവുണ്ടാവില്ല എന്നാണ് നിഗമനം.ഓണക്കാലത്ത് വെളിച്ചെണ്ണ വില ഉയരുമെന്നതിനാൽ ബിപിഎൽ കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് കേരഫെഡ് ചെയർമാൻ പത്രസമ്മേളത്തിൽ പറഞ്ഞു.ഇതിന്റെ ശുപാർശ സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കും. ഓണവിപണിയിൽ വെളിച്ചെണ്ണയുടെ ലഭ്യത കൂട്ടാൻ നടപടി എടുക്കുമെന്നും കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button