CrimeLatest News

വിപഞ്ചികയുടെ മരണത്തിൽ ദുരൂഹതകളേറുന്നു ; വിവാഹദിവസം പീഡനത്തിനിരയായി

കൊല്ലം : ഷാർജയിൽ മകളെകൊന്നു ആത്മഹത്യാ ചെയ്യ്ത വിപഞ്ചികയുടെ മരണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്.ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയും മകൾ വൈഭവിയും ഷാർജയിലെ ഫ്ലാറ്റിൽ വച്ച് മരിച്ചസംഭവത്തിലാണ് ദുരൂഹതകളേറുന്നത്. വിപഞ്ചിക സ്ത്രീധന പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് അഭിഭാഷകൻ മനോജ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വിവാഹദിവസം മുതൽ യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കൂടുതൽ തെളിവുകളുണ്ടെന്നുമാണ് മനോജ് കുമാർ പറഞ്ഞു.ചൊവ്വഴ്ചയോടെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.മരിക്കുന്നതിന് മുൻപ് വിപഞ്ചിക ഫേസ്ബുക്കിൽ പങ്കുവച്ച ആത്മഹത്യാക്കുറിപ്പ് അപ്രത്യക്ഷമായതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്. യുവതിയുടെ ഫോണും ലാപ്ടോപ്പും ഫ്ലാറ്റിൽ നിന്ന് കാണാതായെന്നാണ് പുറത്തുവരുന്ന വിവരം.

വിപഞ്ചികയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ വിദേശകാര്യമന്ത്രി, ഷാർജയിലെ ഇന്ത്യൻ കോൺസുലേറ്റ്, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്. തന്റെ കൊലയാളികളെ വെറുതെവിടരുതെന്ന് വിപഞ്ചിക സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. ഭർത്താവ് നിതീഷ് മോഹനിൽ നിന്നും ഭർത്തൃപിതാവ് മോഹനൻ വലിയവീട്ടിൽ, ഭർത്തൃസഹോദരി നീതു എന്നിവരിൽ നിന്നും അതിക്രൂര പീഡനങ്ങൾക്ക് ഇരയായി എന്നും ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങളുണ്ട്. ഭർത്താവിന്റെ അടുത്ത് നിന്ന് രക്ഷപെട്ട് മകളുമായി നാട്ടിൽ വരാൻ ശ്രമിച്ച വിപഞ്ചികയെ നിതീഷ് തടഞ്ഞുവെന്ന് അമ്മ പറയുന്നു. ഷാർജ അൽ ഖാസിമി ആശുപത്രിയിലാണ് മൃതദേഹങ്ങൾ. വൈഭവിയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. തെളിവ് ശേഖരിക്കേണ്ടതിനാൽ വിപഞ്ചികയുടെ പോസ്റ്റ്മോർട്ടം നടന്നിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button