നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അവസാനഘട്ട ശ്രമങ്ങൾ: യമനിൽ ചർച്ചകൾ പുരോഗമിക്കുന്നു
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നിർണ്ണായകമായ അവസാന ഘട്ട ശ്രമങ്ങൾ യമനിൽ തുടരുകയാണ്. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രമുഖ സൂഫി പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ്രു ചർച്ചകൾ പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബാംഗങ്ങളുമായും ഇപ്പോൾ സജീവമായി ചർച്ചകൾ നടക്കുകയാണ്.
പ്രമുഖ മുസ്ലിം മതപണ്ഡിതനായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രംഗത്തെത്തിയതോടെ പ്രശ്നം പുതിയ ദിശയിൽ മുന്നേറുകയായാണ്. തലാലിൻ്റെ കുടുംബത്തിൽ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ അവസാനിപ്പിച്ച് വിഷയം പരിഹരിക്കാനുള്ള സാഹചര്യമുണ്ടായെന്ന് നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. ചർച്ചകളിലൂടെ ഇപ്പോൾ പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത് വധശിക്ഷ തൽക്കാലം നീട്ടിവെയ്ക്കുക എന്ന ഉദ്ദ്യേശത്തോടെയാണ്.
ഇന്നലെ വൈകിട്ട് വരെ നടന്ന ചർച്ചകൾ ഇന്ന് അതിരാവിലേ തന്നെ വീണ്ടും പുനരാരംഭിച്ചു. ഈ ചർച്ചകളിൽ യമനിലെ സുപ്രധാന സൂഫി നേതാവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലയും, ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളുമാണ് പങ്കെടുത്തത്. തലാലിൻ്റെ ജന്മനാടായ ഉത്തരയമനിലെ ദമാറിൽ ഈ ചർച്ചകൾ പുരോഗമിക്കുകയാണ്.
നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരി ഇപ്പോഴും യമനിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ചർച്ചകൾക്കായി യമൻ ഭരണകൂടത്തെയും, തലാലിൻ്റെ ബന്ധുക്കളെയും സമീപിക്കാൻ കഴിയണമെന്ന് ഇന്ത്യയിലെ കേന്ദ്ര സർക്കാർ മുൻപ് സുപ്രീംകോടതിയെ അറിയിച്ചിരുന്നെങ്കിലും, അതിനു സാഢിച്ചിരുന്നില്ല. എന്നാൽ, കാന്തപുരം അടക്കമുള്ള മതപണ്ഡിതരുടെ ഇടപെടലുകൾക്ക് പിന്നാലെ വഴികൾ തുറക്കപ്പെട്ടതായാണ് വിവരം.
യമനിലെ വലിയ സ്വാധീനം ഉള്ള ഷൈഖ് ഹബീബ് ഉമറിന് തലാലിൻ്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് പ്രതീക്ഷ. കുടുംബാംഗങ്ങൾ ഒന്നിച്ച് ഒരൊറ്റ നിലപാട് സ്വീകരിക്കുകയാണെങ്കിൽ, വധശിക്ഷ തൽക്കാലം തടയാൻ സാധ്യത ഉണ്ടെന്ന് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന പറയുന്നു.
ഇതേസമയം, ദയാധനവുമായി ബന്ധപ്പെട്ട് നിലവിൽ വ്യക്തമായ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എന്നാൽ ചർച്ചകൾ അത്യന്തം ആശാവഹമാണെന്ന് പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന ചർച്ചകളിൽ നിർണ്ണായകമായ തീരുമാനമെടുക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
നിമിഷപ്രിയയുടെ വധശിക്ഷ ജൂൺ 16ന് നടപ്പിലാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, അതിനുശേഷം സംഭവിച്ച മാറ്റങ്ങളാണ് ഇപ്പോഴത്തെ സജീവ ചർച്ചകൾക്ക് പിന്നിൽ. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയവും, ഗൾഫ് മേഖലയിലെ പ്രബലർ വഴിയുള്ള ഇടപെടലുകളും തുടരുകയാണെന്നും, ഇതിലും കൂടുതൽ ചെയ്യാനാകില്ലെന്നും കേന്ദ്ര സർക്കാർ നേരത്തെ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. നിമിഷപ്രിയയുടെ ഭാവി നിർണ്ണയിക്കപ്പെടുന്ന ഘട്ടത്തിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. സമൂഹവും, സര്‍ക്കാരും, മതപണ്ഡിതരും ഒരുമിച്ച് നടത്തിയ ശക്തമായ ശ്രമങ്ങളുടെ ഫലമായി ഒരു സൗഹൃദപരമായ ഉടമ്പടി ഉണ്ടാകുമെന്ന പ്രതീക്ഷ ശക്തമാണ്.
Tag: Final efforts to avoid Nimishapriya’s execution: Talks progressing in Yemen