indiaLatest News

തെലങ്കാനയില്‍ സിപിഐ നേതാവ് ചന്തു റാത്തോഡിനെ വെടിവച്ച് കൊലപ്പെടുത്തി; രാഷ്ട്രീയ വൈരാഗ്യമെന്ന് ആരോപണം

തെലങ്കാനയിലെ മലക്‌പേട്ടയില്‍ സിപിഐ നേതാവ് ചന്തു റാത്തോഡ് വെടിയേറ്റ് മരിച്ചു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് ആരോപണം. ഷാലിവാഹന നഗറിലെ ഒരു പാര്‍ക്കില്‍ വെച്ചാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.

കണ്ണില്‍ മുളകുപൊടി എറിയുന്നതിനുപിന്നാലെ കാറിലെത്തിയ അക്രമികള്‍ റാത്തോഡിന്മേല്‍ വെടിയുതിര്‍ത്ത് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

കൊലപാതകത്തിന് പിന്നില്‍ സിപിഐ (എംഎല്‍) നേതാവ് രാജേഷുമായുള്ള വൈരാഗ്യമാണെന്നുമാണ് റാത്തോഡിന്റെ ഭാര്യയുടെ ആരോപണം. സംഭവസ്ഥലത്തെത്തി ഫോറന്‍സിക് സംഘം തെളിവെടുപ്പ് നടത്തി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tag: CPI leader Chandu Rathod shot dead in Telangana; political rivalry alleged

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button