ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി; സന്ദേശം ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഐഡിയിൽ നിന്ന്
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് അജ്ഞാത ഇമെയിൽ വഴി ലഭിച്ച ബോംബ് ഭീഷണിയെ തുടർന്ന് പോലിസും ബോംബ് സ്ക്വാഡും അടിയന്തര പരിശോധന നടത്തി. ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന പേരിലുള്ള ഇമെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
കെട്ടിടത്തില്‍ നാലു ബോംബുകള്‍ സ്ഥാപിച്ചതായി, അവ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് പൊട്ടുമെന്നാവും സന്ദേശത്തിലെ ഉള്ളടക്കം.
മുൻകരുതലിനായി ബോംബ് സ്ക്വാഡും സുരക്ഷാ വിഭാഗവും സ്ഥലത്ത് എത്തി വിശാലമായ പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണിയെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ ചേർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശം അയച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Tag: Bomb threat to Bombay Stock Exchange; Message from ID ‘Comrade Pinarayi Vijayan’