ഭാസ്‌കര കാരണവര്‍ വധക്കേസ്: പ്രതി ഷെറിൻ ഉടൻ ജയിൽ മോചിതയാകും
ഭര്‍ത്താവിന്റെ അച്ഛനെ കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്‍ ഉടന്‍ മോചിതയാകും. മന്ത്രിസഭായോഗം എടുത്ത മോചന തീരുമാനത്തെ ഗവർണർ അംഗീകരിച്ചതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് ഔദ്യോഗിക ഉത്തരവിറക്കിയത്. ജയിൽ അധികൃതർക്ക് സർക്കാർ ഉത്തരവ് ലഭിച്ചാൽ ഷെറിനെ ഔപചാരികമായി വിട്ടയക്കും. ഇപ്പോൾ പരോളിലുള്ള ഷെറിന്‍ കണ്ണൂർ സെൻട്രൽ ജയിലിലാണ് തടവുശിക്ഷ അനുഭവിച്ചിരുന്നത്.
2009 നവംബറിലാണ് ഷെറിന്‍ റിമാന്‍ഡിലായത്. 2023 നവംബറിൽ ഷെറിന് 14 വർഷം ജയിലില്‍ കഴിയുന്നത് പൂര്‍ത്തിയായി. റിമാന്‍ഡ് കാലവും ശിക്ഷയിൽ ഉൾപ്പെടുത്തി കണക്കാക്കിയതോടെയാണ് മോചനം പരിഗണിച്ചത്. ജയിലില്‍ എത്തിയ ശേഷം അപേക്ഷിച്ചിരുന്ന ഷെറിന്റെ വിട്ടയക്കലിന് ജയിൽ ഉപദേശകസമിതിയുടെ പിന്തുണയും ലഭിച്ചിരുന്നു.
തടവു കാലത്ത് ഷെറിന്‍ പല തവണ വിവാദങ്ങളിലായിരുന്നു. മറ്റു തടവുകാരിയോട് വഴക്കുണ്ടാക്കിയതടക്കം പ്രശ്‌നങ്ങൾ ഉണ്ടായി. ഉദ്യോഗസ്ഥരിൽ ചിലർ ഷെറിന് അനുകൂലമായി നിയമവിരുദ്ധ സഹായങ്ങൾ നൽകുന്നതായും ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് മന്ത്രിസഭാ തീരുമാനത്തിൽ ഷെറിനെ മോചിപ്പിക്കാനുള്ളതീരുമാനമായത്.
മന്ത്രിസഭാ തീരുമാനം പിന്നാലെ ഷെറിന് ഒരുതവണ സഹതടവുകാരിയെ മര്‍ദിച്ച സംഭവത്തില്‍ വീണ്ടും പ്രതിയാവുകയും ചെയ്തിരുന്നു. പക്ഷേ, വിവാദം ശമിച്ചതിന് ശേഷമാണ് മോചന നിര്‍ദേശം ഗവർണറിന് അയക്കുകയും അനുമതി നേടുകയും ചെയ്തത്.
Tag: Bhaskara Karanar murder case: Accused Sherin will be released from prison soon