പാൽവിലയിൽ ഉടൻ വർധനയില്ല: തീരുമാനം മിൽമ ബോർഡ് യോഗത്തിൽ
പാൽവില വർധിപ്പിക്കേണ്ടെന്ന തീരുമാനവുമായി മിൽമ ബോർഡ്. പാൽവില സംബന്ധിച്ച നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനമായത്. തിരുവനന്തപുരം, എറണാകുളം, മലബാർ മേഖല യൂണിയനുകൾ പാൽവില ലിറ്ററിന് 60 രൂപ ആക്കണമെന്ന് ശിപാർശ ചെയ്തിരുന്നെങ്കിലും അത് യാഥാർത്ഥ്യമാകില്ല.
ഇപ്പോൾ കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് നിലവിൽ വിൽപ്പന. 10 രൂപ കൂടി കൂട്ടിയാൽ 60 രൂപയ്ക്ക് മുകളിലായേക്കും, എന്നാൽ വലിയ വില വർധനയിലേക്ക് പോകേണ്ടെന്നാണ നിലിവിലെ തീരുമാനം.
2022 ഡിസംബറിലാണ് അവസാനമായി സംസ്ഥാനത്ത് പാൽവില വർധിപ്പിച്ചത്. അതിന് ശേഷമായി ചില ചെലവുകൾ വർധിച്ചതിനാൽ, വിവിധ യൂണിയനുകളും ക്ഷീരകർഷകരും വില കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഈ ഭരണസമിതി യോഗം ചേർന്നത്. താത്കാലം വില ഉയർത്തേണ്ടതില്ലെന്ന തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്ക് ആശ്വാസമാണ് മിൽമ നൽകിയത്. പുതിയ തീരുമാനം വരുന്നതുവരെ നിലവിലെ നിരക്കുകൾ തന്നെ തുടരും.
Tag: No immediate increase in milk prices: Decision taken at Milma board meeting