keralaKerala NewsLatest News
ബ്രസീലിയൻ ദമ്പതികൾ വിഴുങ്ങിയത് 16.73 കോടിയുടെ ലഹരി ക്യാപ്സൂൾ
ക്യാപ്സൂളുകളുടെ രൂപത്തിൽ ബ്രസീലിയൻ ദമ്പതികൾ വിഴുങ്ങി കടത്താൻ ശ്രമിച്ചത് 16.73 കോടി രൂപ വിലവരുന്ന മാരക ലഹരിയായ കൊക്കെയ്ൻ.
1673 ഗ്രാം കൊക്കെയ്ൻ ആണ് ഇരുവരുടേയും വയറ്റിൽ നിന്ന് കണ്ടെത്തിയത്. മുഴുവൻ ക്യാപ്സൂളുകളും പുറത്തെടുത്തു. ആകെ 163 എണ്ണമാണ് ലഭിച്ചത്. ബ്രസീലിലെ സാവോ പോളോ സ്വദേശികളായ ലൂക്കാസ് , ബ്രൂണ എന്നിവരാണ് കഴിഞ്ഞ ദിവസം കൊത്തി വിമാനത്താവളത്തിൽ പിടിയിലാത്. ക്യാപ്സൂളുകൾ എല്ലാം ഇന്നലെ രാവിലെയോടെ പുറത്തെടുത്തു. തുടർന്ന് ഇവരെ വീണ്ടും സ്കാനിംഗിന് വിധേയരാക്കി. വയറ്റിൽ ക്യാപിസൂളുകൾ അവശേഷിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തി ലൂക്കാസിൽ നിന്ന് 82 ഉം ബ്രൂണയിൽ നിന്ന് 81 ക്യാപ്സൂളുകളുമാണ് ലഭിച്ചത് ഇന്നലെ രാത്രി ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Tag: Brazilian couple swallowed a drug capsule worth Rs 16.73 crore