മുൻ എം എൽ എ അയിഷാ പോറ്റി കോൺഗ്രസ് വേദിയിൽ എത്തുന്നു.

അയിഷാ പോറ്റി കോൺഗ്രസ് വേദിയിലെത്തുന്നു
സി പി എമ്മുമായി അകലംപാലിക്കുന്ന മുൻ എം എൽ എ അയിഷാ പോറ്റി കോൺഗ്രസ് വേദിയിൽ എത്തുന്നു. അയിഷാ പോറ്റി കോൺഗ്രസ്സിലേകഎത്തിയേക്കും എന്ന അഭ്യൂഹങ്ങൾ പ്രചരിക്കന്നതിനിടയിലാണ് കോൺഗ്രസ് കോട്ടരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നത്. വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുസ്മരണ പ്രഭാഷണം ആണ് നിർവഹിക്കുക ചാണ്ടിഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയാണ് എനിക്കിപ്പോൾ പാർട്ടിയുമായി ബന്ധമില്ല ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ ആയിഷ പോറ്റി പ്രതികരിച്ചത് ഇങ്ങനെയാണ്
സിപിഎം നേതൃത്വം മായുള്ള വിയോജിപ്പിനെ തുടർന്ന് കുറച്ചുകാലമായി പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ് അയിഷാ പോറ്റി. സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാ സമ്മേളനത്തിൽ അവർ പങ്കെടുത്തിരുന്നില്ല കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു നിലവിൽ സിപിഎമ്മിന്റെ ഒരു ഘടകത്തിലും ഇല്ല. അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷറർ ആണെങ്കിലും ചുമതലയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ആയിഷ പൂച്ചയെ പാർട്ടിയെത്തിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയത് ഇക്കൊല്ലം ആയിരുന്നു. കോൺഗ്രസ് കൊട്ടാരക്കര നഗരസഭ പ്രവർത്തകർ ക്യാമ്പിൽ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചോടെ അഭ്യൂഹം ശക്തമായി.