BusinessGulfindiaLatest NewsTravel

വിമാനസീറ്റ് ക്വോട്ട വർധിപ്പിക്കാൻ ധാരണയായി;നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയും കുവൈത്തും ധാരണയിലെത്തിയത്

18 വർഷത്തെ ഇടവേളയ്ക്ക ശേഷം ഇന്ത്യയും കുവൈത്തും വിമാനസീറ്റ് ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. എയർ സർവീസ് കരാർ പ്രകാരമാണ് പ്രതിവാര സീറ്റു കളുടെ എണ്ണം (കോട്ട) തീരുമാനിക്കുന്നത്.ഇന്ത്യയും കുവൈത്തും തമ്മിൽ 12,000 സീറ്റുകളുടെ കോട്ടയാ ണുണ്ടായിരുന്നത്. ഇത് 18,000 ആക്കും.സീറ്റെണ്ണം കൂടുന്നതോടെ ടി ക്കറ്റ് നിരക്ക് കുറയുന്നതു പ്രവാസികൾക്കു ഗു ണകരമാകും. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന കുവൈ ത്തിൽനിന്നുള്ള എല്ലാ വിമാനക്കമ്പനികൾക്കും കൂടി 18,000 സീറ്റുകൾ അനുവദിക്കും. തിരിച്ചു സർവീസ് നടത്തുന്ന ഇന്ത്യൻ കമ്പനികൾക്കും ഇത്രയും സീറ്റുകളുണ്ടാകും. ദിവസവും ഏകദേശം 40 വിമാനസർവീസുകളാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button