കാത്തിരിപ്പിന് അന്ത്യം; ‘ദ് ഒഡീസി’ ജൂലൈ 26ന്

റിലീസിന് ഒരു വര്‍ഷം മുമ്പേ ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് ക്രിസ്റ്റഫര്‍ നോളന്റെ ‘ദ് ഒഡീസി’. ജൂലൈ 17 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. 2026 ജൂലൈ 26ന് ആണ് ചിത്രം റിലീസ് ചെയ്യുക. 70എംഎം സ്ക്രീനുള്ള ഐമാക്സ് തിയറ്ററുകളിലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ബുക്കിങ് ആരംഭിച്ച എല്ലാ തിയറ്ററുകളിലെ ടിക്കറ്റും നിമിഷനേരം കൊണ്ട് വിറ്റഴിഞ്ഞു. ഇതാദ്യമായാണ് ഒരു സിനിമയുടെ ടിക്കറ്റ് റിലീസിനും ഒരു വര്‍ഷം മുമ്പേ വില്‍ക്കുന്നത്. ഓസ്കര് ചിത്രം ഓപ്പണ്‍ഹൈമറിന് ശേഷം നോളന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് ഒഡീസി’. പൂര്‍ണ്ണമായും ഐമാക്സ് ഫിലിം ക്യാമറകളില്‍ ചിത്രീകരിച്ച ആദ്യത്തെ വാണിജ്യ ചിത്രമാണിത്. ഹോമറിന്റെ ഇതിഹാസ ഗ്രീക്ക് പുരാണമായ ഒഡീസിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നോളന്റെ എപ്പിക് ആക്ഷന്‍ ഫാന്റസിയില്‍ നടന് മാറ്റ് ഡാമണ്, നിത്യനായകനായ ഒഡീഷ്യസായി അഭിനയിക്കും. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോണ്‍ ബെര്‍ന്താല്‍, സെന്‍ഡായ, ലുപിറ്റ ന്യോങ്കോ, റോബര്‍ട്ട് പാറ്റിന്സണ്, ചാര്‍ലിസ് തെറോണ്‍, മിയ ഗോത്ത് എന്നിവരും ചിത്രത്തിലുണ്ട്.
#End of waiting; ‘The Odyssey’ on July 26