ബി ബി സി ഐയുടെ വരുമാനത്തിൽ റെക്കോർഡ് വർധന 5761 കോടിയും ഐ പി എൽല്ലിൽ നിന്ന് മാത്രം

ലോക ക്രിക്കറ്റിലെ ‘പണച്ചാക്കായ’ ബിസിസിഐയുടെ വരുമാനത്തിൽ റെക്കോർഡ് വർധന. 2023-24 സാമ്പത്തിക വർഷത്തിൽ 9741.7 കോടി രൂപയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വരുമാനം. ഇതിൽ 5761 കോടി രൂപ യുമെത്തിയത് ഐപിഎൽ ട്വൻ്റി 20 നടത്തിപ്പു വഴി യാണെന്നാണ് റിപ്പോർട്ട്. 2022-23 സാമ്പത്തിക വർ ഷത്തിൽ 6559 കോടി സമ്പാദിച്ച ബിസിസിഐയു ടെ വരുമാനത്തിൽ ഒരു വർഷത്തിനിടെയുണ്ടായത് 3182 കോടി രൂപയുടെ വർധന. 2021-22 സാമ്പ ത്തിക വർഷത്തിൽ 5120 കോടിയും ബിസിസിഐ യ്ക്കു വരുമാനമുണ്ടായിരുന്നു.
ലോകത്തെ ജനപ്രിയ ക്രിക്കറ്റ് ലീഗായ ഐപിഎ ലിന്റെ വരുമാന വർധനയാണ് ബിസിസിഐയ്ക്കും നേട്ടമായത്. ടെലിവിഷൻ സംപ്രേഷണം, സ്പോൺസർഷിപ് എന്നിവയിലൂടെ ഐപിഎലി ലേക്ക് പണമൊഴുകിയതു ബിസിസിഐയുടെയും പോക്കറ്റ് നിറച്ചു. ബോർഡിൻ്റെ ആകെ വരുമാന ത്തിന്റെ 59 ശതമാനം ഐപിഎലിൻ്റെ സംഭാവനയാ ണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിലൂടെ ലഭി ച്ച ലാഭം 378 കോടി രൂപ മാത്രമാണ്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽനിന്നുള്ള വാർഷിക വിഹി തവും (1042 കോടി രൂപ) ബാങ്ക് പലിശയിലൂടെ സമാഹരിച്ച തുകയും ഉയർന്നത് (987 കോടി) വരു മാനക്കണക്കിൽ റെക്കോർഡിലെത്താൻ ബിസിസി ഐയെ സഹായിച്ചു. ദേശീയ ടീമിൻ്റെ മത്സരങ്ങളു ടെ ടെലിവിഷൻ സംപ്രേഷണ കരാർ വിൽപന, ഇന്ത്യൻ ടീമിന്റെ വിദേശ പര്യടനങ്ങളിലൂടെ ലഭിക്കും ന്ന തുക എന്നിവയും ബിസിസിഐയുടെ പ്രധാന വരുമാന മാർഗങ്ങളാണ്.