ട്രെയിൻ കച്ചവടം ക്യുആർ കോർഡ് ഉള്ള തിരിച്ചറിയൽകാർഡ് നിർബന്ധം

ചെന്നൈ : അനധികൃത വിൽപ്പനക്കാരെ നേരിടുന്നതിനായി, റെയിൽവേ മന്ത്രാലയം സ്റ്റാൻഡേർഡ് ഐഡി കാർഡുകൾ അവതരിപ്പിക്കുന്നു. പുതിയ ഐഡി കാർഡുകളിൽ വില്പനക്കാരുടെ വിശദാംശങ്ങൾ അടങ്ങിയിരിക്കും. ആധാർ നമ്പറും മെഡിക്കൽ ഫിറ്റ്നസും ഈ വിശദാംശങ്ങളിൽ ഉൾപ്പെടുന്നു. പുതിയ സംവിധാനം ഉടൻ നടപ്പിലാക്കാൻ റെയിൽവേ സോണുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ട്രെയിനുകളിലും റെയിൽവേ സ്‌റ്റേഷനുകളിലും ഭക്ഷണവും വെള്ളവും വിൽക്കുന്ന ജീവനക്കാർക്കു ക്യുആർ കോഡ് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡ് റെയിൽവേ ബോർഡ് നിർബന്ധമാക്കിയതിനുപിന്നിൽ. ഉയർന്ന വില ഈടാക്കുന്നതായും ഭക്ഷണത്തിനു ഗുണനിലവാരമില്ലെന്നുമുള്ള പരാതികൾ വർധിച്ച സാഹചര്യത്തിലാണിത്.
വിൽപനയ്ക്കു നിയോഗിക്കുന്ന ജീവനക്കാർക്കു കരാറുകാർ ക്യുആർ കോഡുള്ള തിരിച്ചറിയൽ കാർഡ് നൽകണം. ജീവന ക്കാരന്റെ പേര്, ആധാർ നമ്പർ, കരാറുകാരന്റെ പേര് തുടങ്ങിയവ ഇതിലുണ്ടാകണം. സ്റ്റേഷൻ മാനേജരോ ഐആർസിടിസി ഉദ്യോഗസ്‌ഥരോ ഒപ്പിട്ടതായിരിക്കണം കാർഡ്. ഇതില്ലാത്ത വിൽപന ക്കാർക്കെതിരെ നടപടിയെടുക്കണമെന്നും റെയിൽവേ ബോർഡ് നിർദേശിച്ചു