generalkeralaKerala NewsLatest NewsNews

‘ഓപ്പറേഷൻ ക്ലീൻ വീൽസ്’ സംസ്ഥാനത്തെ RT ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ ക്ലീൻ വീൽസ്’ എന്ന് പേരിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയാണ് റെയ്ഡ് നടത്തുന്നത്. നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ് പരിശോധനക്കിടെ വലിച്ചെറിഞ്ഞ 49500 രൂപ കണ്ടെടുത്തു. ഒരു ഏജന്റിൽ നിന്ന് 5000 രൂപയും കണ്ടെടുത്തു. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. ഏജന്റിന്റെ മൊബൈൽ ഫോണിൽനിന്ന് പണം ഉദ്യോഗസ്ഥർ നിർദേശിക്കുന്ന ആളുകൾക്ക് എത്തിക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങൾ വിജിലൻസ് കണ്ടെത്തി. ഉദ്യോഗസ്ഥർക്ക് പണം വാങ്ങുന്നതിന് ഇടനിലക്കാരായി നിൽക്കുന്നത് ഏജൻറുമാരെണെന്നും വ്യക്തമായി. ഓഫിസുകളിൽ വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നും ഏജന്റുമാർ മുഖേന ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനമൊട്ടാകെ മിന്നൽ പരിശോധന നടത്തിയത്.

മോട്ടോർ വാഹന വകുപ്പിന് കീഴിലെ 17 റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും 64 സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും ഉൾപ്പെടെ 81 ഇടങ്ങളിൽ വിജിലൻസ് ശനിയാഴ്ച വൈകീട്ട് 4.30 മുതൽ സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തി. ഡ്രൈവിങ് ടെസ്റ്റ് പാസ്സാക്കുന്നതിന് ഡ്രൈവിങ് സ്കൂൾ ഉടമകൾ അപേക്ഷകരിൽ നിന്നും പണപ്പിരിവ് നടത്തി ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്നതായും വിവരം ലഭിച്ചിരുന്നു. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കുന്നതിന് വാഹനങ്ങളുടെ ഷോറൂമുകളിലെ ഏജന്റുമാർ മുഖേനയും കൈക്കൂലി വാങ്ങുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button