ഭക്ഷണവിതരണസ്ഥലത്ത് ക്രൂരത; ഗാസയിൽ വീണ്ടും ഇസ്രായേൽ വെടിവെപ്പിൽ 32 പേർ മരിച്ചു.

ഗാസയിലെ രണ്ടിടങ്ങളിൽ ഭക്ഷണം വാങ്ങാനെത്തിയവർക്കുനേരേ ശനിയാഴ്ച ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 32 പേർ മരിച്ചു. ഇസ്രയേലിന്റെയും യുഎസി ന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഗാസ ഹ്യൂമാനിറ്റേറി യൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) എന്ന സംഘടനയുടെ ഖാൻ യൂനിസിലെ കേന്ദ്രങ്ങളിലാണ് വെടിവെപ്പുണ്ടായത്. ടെയ്‌ന മേഖലയിൽ 25 പേരും ഷൗകൗഷിൽ ഏഴുപേരും കൊല്ലപ്പെട്ടു. 70 പേർക്ക് പരിക്കേറ്റു. അതേസമയം, മുന്നറിയിപ്പു വെടി മാത്രമാണ് മുഴക്കിയതെന്ന് ഇസ്രയേൽസൈന്യം അവകാശപ്പെട്ടു. വെടിവെപ്പുണ്ടായിട്ടില്ലെന്ന് പറഞ്ഞ ജിഎച്ച്എഫ്, ഭക്ഷണം വാങ്ങാനെത്തുന്നവരെ ഹമാസ് പരിഭ്രാന്തിയിലാക്കുകയാണെന്ന് ആരോപിച്ചു. യുഎന്നിന്റെ നേതൃത്വത്തിലുള്ള സഹായവിതരണത്തിനുള്ള ബദ ലെന്ന് പറഞ്ഞ് മേയിലാണ് ജിഎച്ച്എഫിന് ഇസ്രയേൽ പ്രവർത്ത നാനുമതിനൽകിയത്. ഭക്ഷണകേന്ദ്രങ്ങളിൽ സുരക്ഷയുറപ്പാക്കാൻ ജിഎച്ച്എഫിന് കൂലിപ്പട്ടാളത്തിന്റെ സേവനം കിട്ടുന്നുണ്ട്. ഒപ്പം, ഇസ്ര യേൽ പട്ടാളക്കാരും അവിടങ്ങളിൽ റോന്തുചുറ്റാറുണ്ട്.