പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്‍സുമായി ഉണ്ടാക്കിയ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കാൻ ആലോചിക്കുന്നു.

സ്‍പേസ് പാര്‍ക്ക് നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്‍സുമായി ഉണ്ടാക്കിയ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കാൻ ആലോചിക്കുന്നു. കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി കെഎസ്ഐടിഐഎല്‍, പിഡബ്യൂസിക്ക് വക്കീൽ നോട്ടീസ് അയഹച്ചിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയതിന് പിറകെയാണ് നിയമ നടപടിയിലേക്കും നഷ്ട്ടം ചോദിച്ചു വാങ്ങാനും ഉദ്ദേശിക്കുന്നത്. വാട്ടർ ഹൌസ് കൂപ്പേഴ്‍സ്, കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് നഷ്ടപരിഹാരം നൽകേണ്ടിവരും. സ്വപ്നയുടെ നിയമനത്തില്‍ വിഷന്‍ടെക്കിനും പിഡബ്ല്യുസിക്കുമെതിരെ പോലീസ് കേസ് എൿടുത്തു കഴിഞ്ഞു. വ്യാജരേഖ നിര്‍മാണത്തിന് സ്വപ്നക്കെതിരെ ചുമത്തിയത് ആറ് വകുപ്പുകളാണ്. വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സ്വപ്നയെ ജോലിക്കെടുത്തതില്‍ പിഡബ്യൂസി, വിഷന്‍ ടെക്നോളജി എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.