ഓണത്തിന് 6 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യകിറ്റ്; 15 ഇനങ്ങളാണ് ഓണക്കിറ്റിൽ ഉൾപെടുത്തിയിട്ടുള്ളത്

തിരുവനന്തപുരം ഓണത്തിന് 6 ലക്ഷം കുടുംബങ്ങൾക്ക് (മഞ്ഞ കാർഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സർക്കാർ സൗജന്യമായി നൽകും. അരലീറ്റർ വെളിച്ചെണ്ണയും അരകിലോ പഞ്ചസാരയും ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നിവ കിറ്റിലുണ്ടാകും. വയോജന കേന്ദ്രം, അഗതിമന്ദിരം പോലെയുള്ള ക്ഷേമ സ്ഥാപനങ്ങളിലെ 4 അംഗങ്ങൾക്ക് ഒരുകിറ്റ് സൗജന്യമായി ലഭിക്കും.നീല കാർഡുകാർക്ക് 10 കിലോയും വെള്ളക്കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ നിരക്കിൽ നൽകും. 53 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. 94 ലക്ഷം കാർഡുകാർക്ക് 10 കിലോ കെറൈസ് 25 രൂപ നിരക്കിൽ കൊടുക്കും. നിലവിൽ 29 രൂപയാണു വില. സംസ്ഥാനം ആവശ്യപ്പെട്ട അരി കേന്ദ്രം നിഷേധിച്ച സാഹചര്യത്തിലാണ് സ്വന്തം നിലയിൽ വിലകുറച്ച് നൽകുന്നത്