CrimeindiaKerala NewsLatest NewsNews

മുംബൈ ട്രെയിൻ സ്ഫോടനം 12 പ്രതികളെ വെറുതെവിട്ടു

മുംബൈ: 186 ജീവനുകളെടുത്ത 2006 le ലോക്കൽ ട്രെയിൻ സ്ഫോടന പരമ്പര കേസിലെ 12 പ്രതികളെ വെറുതെ വിട്ടു മുംബൈ ഹൈകോടതി. നിരപരാധികളാണെന്ന് മുതിർന്ന അഭിഭാഷകൻ എസ് മുരളീധർ ബോംബെ ഹൈക്കോടതിയിൽ. മതിയായ തെളിവുകളില്ലാതെ 18 വർഷമായി ഇവർ ജയിലിൽ കഴിയുകയാണെന്നും അദ്ദേഹം കോടതിയ അറിയിച്ചു. 2006 ജൂലൈ 11 നാണ് മുംബൈയിലെ ഏഴ് പടിഞ്ഞാറൻ സബർബൻ കോച്ചുകളിൽ ബോംബ് സ്ഫോടന പരമ്പരയുണ്ടായത്. സംഭവത്തിൽ 189 യാത്രക്കാർ കൊല്ലപ്പെടുകയും 824 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. എട്ട് വർഷത്തെ വിചാരണയ്ക്ക് ശേഷം, മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്‌ഡ് ക്രൈംസ് ആക്ടിന് (MCOCA) കീഴിലുള്ള പ്രത്യേക കോടതി 2015 ഒക്ടോബറിൽ അഞ്ച് പ്രതികൾക്ക് വധശിക്ഷയും മറ്റ് ഏഴ് പേർക്ക് ജീവപര്യന്തവും വിധിച്ചിരുന്നു..

അന്വേഷണത്തിൽ പക്ഷപാതം ഉണ്ടായെന്നും ജയിലിൽ കഴിയുന്നവർ നിരപരാധികൾ ആണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. കുറ്റവാളികളെ പീഡിപ്പിച്ചാണ് കുറ്റസമ്മത മൊഴി നേടിയത്. പ്രതികളുടെ ജീവിതത്തിലെ സുപ്രധാനമായ വർഷങ്ങൾ ജയിലിൽ തീർന്നു. ഒരു ദിവസം പോലും അവർ പുറത്തിറങ്ങിയിട്ടില്ല. ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്ന കേസുകളിൽ അന്വേഷണ ഏജൻസികൾ മുൻധാരണകളോടെയാണ് പ്രതികളെ സമീപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button