HeadlinekeralaKerala NewsLatest News
കാട്ടാന ആക്രമണം; എസ്റ്റേറ്റ് തൊഴിലാളി മരിച്ചു
നീലഗിരി പേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കൊളപ്പള്ളി അമ്മൻകാവിലാണ് സംഭവം. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ ആണ് മരിച്ചത്. 58 വയസായിരുന്നു. വീട്ടുമുറ്റത്ത് വച്ചാണ് രാവിലെ കാട്ടാന ആക്രമിച്ചത്.
Tag: Wild elephant attack; Estate worker dies