മെൽബൺ നഗരത്തിലെ പോപ്പ് മാർട്ട് സ്റ്റോറിന് മുന്നിൽ രാത്രി മുഴുവൻ നീണ്ട ക്യൂ… തണുപ്പ് മറന്നും മഴ അവഗണിച്ചും നൂറുകണക്കിന് ആളുകളാണ് ലിമിറ്റഡ് എഡിഷൻ ലബുബു പാവകൾക്കായി കാത്തുനിന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
‘അഗ്ലി ക്യൂട്ട്’ എന്ന പ്രത്യേക രൂപമാണ് ലബുബുവിന് ഇത്രയും പ്രിയംലഭിക്കുന്നതിന് പിന്നിൽ. വലിയ കണ്ണുകൾ, ഒമ്പത് പല്ലുകൾ, കൂർത്ത ചെവികൾ… അങ്ങനെ വിചിത്രത തന്നെയാണ് ആകർഷണമായി മാറുന്നത്. ലോകമെമ്പാടുമുള്ള ലബുബു കളക്ഷൻ പ്രേമികൾ ഈ മോൺസ്റ്റർ രൂപത്തിലുള്ള പാവകളെ അത്രമേലാണ് സ്നേഹിക്കുന്നത്.
പാവ വാങ്ങാനായി കാത്തുനിൽക്കുന്നവരുടെ ദൃശ്യങ്ങൾ ടിക്‌ടോക്കിലും ഇൻസ്റ്റഗ്രാമിലും നിറഞ്ഞുനിൽക്കുകയാണ്. ബ്ലാക് പിങ്ക് പോലുള്ള കെ-പോപ്പ് താരങ്ങൾ ഹാൻഡ് ബാഗുകളിൽ ലബുബു കീചെയിനുകൾ വച്ചുപയോഗിച്ചതോടെ അതിന്റെ ആരാധന ലോകവ്യാപകമായി പടർന്ന് പിടിച്ചു. പിന്നീട് വിവിധ മേഖലകളിലെ സെലിബ്രിറ്റികളും ലബുബുവിന്‍റെ ആരാധകരായി മാറി.
പാവ് വാങ്ങുമ്പോൾ അതിന്റെ നിറം മുൻകൂട്ടി അറിയാൻ കഴിയില്ല എന്നത് ബ്ലൈൻഡ് ബോക്സ് മോഡലിന്റെ മറ്റൊരു പ്രത്യേകതയാണ്. ആ ഘടകങ്ങളും ആളുകൾ ഏറ്റെടുക്കുന്നതാണ് ലബുബുവിന്റെ വിജയത്തിന്റെ രഹസ്യം.
ഹോങ്കോങ്ങിൽ ജനിച്ചു ഇപ്പോള്‍ ബെൽജിയത്തിൽ താമസിക്കുന്ന കലാകാരൻ കാസിങ് ലങ് രൂപകല്പന ചെയ്ത പാവയാണ് ലബുബു. നോർഡിക് പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട “ദി മോൺസ്റ്റേഴ്‌സ്” എന്ന ഗ്രൂപ്പിലാണ് ലബുബു ഉൾപ്പെടുന്നത്. ആദ്യകാലത്ത് കുട്ടികളുടെ പുസ്തക പരമ്പരയിലെ കഥാപാത്രമായിരുന്നു ഇത്.
പോപ് മാർട്ട് എന്ന കമ്പനി ലബുബുവിന്റെ ജനപ്രീതിയിൽ നിന്ന് ലബൂബു വൻ വളർച്ച കൈവരിച്ചു. ഇതിന്റെ സ്ഥാപകൻ വാങ് നിങ്ങ് ഇപ്പോൾ ചൈനയിലെ ടോപ്പ് 10 സമ്പന്നരിൽ ഒരാളാണ്. ലബുബുവിന്റെ ലിമിറ്റഡ് എഡിഷൻ പാവകളുടെ ലേലത്തിൽ നിന്ന് ലഭിച്ചത് ഏകദേശം 4.43 കോടി രൂപയിലധികം ആയിരുന്നു.
ജനപ്രിയതയ്ക്ക് പിന്നാലെ വ്യാജ ലബുബു പാവകളും വിപണിയിൽ കണ്ടെത്തിയതോടെ ശേഖരിക്കാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ ജാഗ്രത ആവശ്യമായി. ഓരോ പാവയും പ്രതിനിധീകരിക്കുന്നത് ഒരൊ മനോഭാവമാണ് – സന്തോഷം, പ്രതീക്ഷ, സ്‌നേഹം എന്നിങ്ങനെ.
Tag: Waiting in front of Pop Mart store for labubu doll goes viral