വീസ അനശ്ചിതത്വം; യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥികൾ കുറഞ്ഞു

യുഎസിലെ സൗത്ത് കാരലൈന സർവകലാശാലയി ലെ ഡാലമൂർ സ്‌കൂൾ ഓഫ് ബി സിനസിൽ എംബിഎയ്ക്ക് ചേരാൻ ഇക്കൊല്ലം ഇന്ത്യൻ വിദ്യാർഥികളില്ല. 90 സീറ്റുകളുള്ള ഇവിടെ മൂന്നിലൊന്നു വിഭാഗ ത്തോളം വിദേശ വിദ്യാർഥികൾ വരുന്നതിൽ പാതിയും ഇന്ത്യക്കാർ ഉണ്ടാകാറുണ്ട്. ഇക്കുറി ഇന്ത്യയിൽനിന്ന് ആരുമില്ല.യുഎസ് സർവകലാശാലകളിൽ ഈ വർഷത്തെ പൊതു സ്‌ഥിതിയാണിത്. വിദേശ വി ദ്യാർഥി പ്രവേശനത്തിൽ പ്രസി ഡന്റ് ട്രംപ് സൃഷ്ടിച്ച അനിശ്ചി തത്വത്തിന്റെ ഫലം കൂടിയാണി ത്. ഇന്ത്യയിൽ നിന്നു യുഎസ് സർവകലാശാലകളിലേക്കുള്ള വിദ്യാർഥികളിൽ 70% വരെ കുറ വുണ്ടെന്നു വിദ്യാഭ്യാസ കൺ സൽറ്റൻറുമാർ പറയുന്നു. കേരള ത്തിൽ നിന്ന് യുഎസിലേക്കു പോകുന്ന വിദ്യാർഥികളിലും 50 ശതമാനത്തിലേറെ കുറവുണ്ട്.ഈ വർഷം പൊതുവേ മറ്റു രാ ജ്യങ്ങളിലേക്കുമുള്ള വിദ്യാർഥി വീസ അപേക്ഷകളിലും ഇടിവു ണ്ട്. കേരളത്തിൽ നിന്നു വിദേശ ത്തേക്കുള്ള വിദ്യാർഥി അപേക്ഷ കളും 30-35% കുറഞ്ഞു.കേരളത്തിൽ നിന്നു വിദ്യാർഥി കൾ യുഎസ് മോഹം ഉപേക്ഷിച്ച് യുകെ, ഓസ്ട്രേലിയ, ന്യൂസീ ലൻഡ്, ജർമനി, കാനഡ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേ ക്കാണ് അപേക്ഷിക്കുന്നത്. കാ നഡയിലേക്ക് അപേക്ഷകൾ ഇട യ്ക്കു കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും വർധിച്ചു.കഴിഞ്ഞ വർഷം 45,000 കുട്ടികളാണ് കേരളത്തിൽ നിന്ന് വി ദേശ സർവകലാശാലകളിൽ പഠി ക്കാൻ പോയത്. ഇക്കൊല്ലം 15,000 കുട്ടികൾ കുറയുമെന്നാണു വിലയിരുത്തൽ.