രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും സച്ചിൻ പൈലറ്റിനെ മാറ്റി.

രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സച്ചിൻ പൈലറ്റിനെ മാറ്റി. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാജസ്ഥാനിൽ കോൺഗ്രസ് സുപ്രധാന തീരുമാനമെടുക്കുകയാ യിരുന്നു. കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗോവിന്ദ് ദോത്രയാണ് പുതിയ അധ്യക്ഷൻ. രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നിരവധി തവണ സച്ചിൻ പൈലറ്റുമായി ഫോണിൽ ചർച്ച നടത്തിയിരുന്നെങ്കിലും,സച്ചിൻ പൈലറ്റ് വഴങ്ങിയിരുന്നില്ല. നേരത്തെ തന്നെ വിമത നേതാവും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റിനെയും രണ്ട് മന്ത്രിമാരെയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ പാർട്ടി തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരുന്നത്. ചൊവ്വാഴ്ച ചേർന്ന കോൺഗ്രസ് എംഎഎൽമാരുടെ യോഗത്തിൽ പങ്കെടുത്ത 102 പേരും സച്ചിൻ പൈലറ്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെടുകയായിരുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി ചർച്ചചെയ്യാൻ ചൊവ്വാഴ്ച വിളിച്ച് ചേർത്ത യോഗത്തിലും സച്ചിൻ പൈലറ്റ് പങ്കെടുത്തിരുന്നില്ല. കഴിഞ്ഞദിവസങ്ങളിലായി തുടർന്ന് വരുന്ന വിമത നീക്കങ്ങൾക്കൊടുവിലാണ് പൈലറ്റിനെ പുറത്താക്കണമെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തുന്നത്. പൈലറ്റിനൊപ്പം യോഗത്തില്‍നിന്നും വിട്ടുനിന്ന മറ്റ് എംഎല്‍എമാര്‍ക്കെതിരെയും പാര്‍ട്ടി നടപടി ഉണ്ടാവും. എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് നേതൃത്വം നേരത്തെ അറിയിച്ചിരുന്നതാണ്.