NationalNews

അഹമ്മദാബാദ് വിമാനാപകടം: മറ്റൊരാളുടെ മൃതദേഹം അയച്ചു; ബ്രിട്ടീഷ് പൗരന്റെ കുടുംബം പ്രതിഷേധത്തോടെ ശവസംസ്കാരം ഉപേക്ഷിച്ചു

അഹമ്മദാബാദിൽ നടന്ന വിമാനം അപകടത്തിൽ മരണപ്പെട്ട ബ്രിട്ടീഷ് പൗരന്റെ പേരിൽ മറ്റൊരാളുടെ മൃതദേഹമാണ് ലഭിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. മൃതദേഹം ലഭിക്കാത്തതിനെ തുടർന്ന് കുടുംബത്തിന് ശവസംസ്കാരം റദ്ദാക്കേണ്ടി വന്നുവെന്നും കുടുംബം പറയുന്നു.

എയർ ഇന്ത്യയുടെ അശ്രദ്ധയെ തുടർന്ന് ഉണ്ടായ സംഭവത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഈ വിഷയമുയർത്താനിടയുണ്ടെന്ന സൂചനകളും ഉയരുന്നുണ്ട്.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ പ്രതികരണമറിയിച്ചു. മരിച്ചവരുടെ മഡതദേഹത്തിനോട് എല്ലാ ആദവരും കൂടിയാണ് മൃതദേഹങ്ങൾ കൈകാര്യം ചെയ്തതെന്ന് വ്യക്തമാക്കി. സംഭവത്തിൽ ഉളള ആശങ്കകൾ പരിഹരിക്കാൻ ബ്രിട്ടൻ സർക്കാർയുമായി സജീവമായി ഇടപെടുന്നതായി ഇന്ത്യ ഉറപ്പുനൽകി.

ജൂൺ 12നാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം അപകടത്തിൽപെട്ടത്. ടേക്ക് ഓഫ് കഴിഞ്ഞ് കിടന്നിരുന്നു മിനിറ്റുകൾക്കുള്ളിൽ തന്നെ വിമാനം തകർന്നുവീഴുകയായിരുന്നു. 242 യാത്രക്കാരിൽ 241 പേരും അപകട സ്ഥലത്തുതന്നെ മരിക്കുകയുണ്ടായി. ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ രമേഷ് വിശ്വാസ് കുമാർ മാത്രമാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

Tag: Ahmedabad plane crash: Another body sent; British citizen’s family cancels funeral in protest

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button