സ്കൂൾ സമയമാറ്റം; വിശദമായ പഠനത്തിനൊടുവിൽ നിർദേശങ്ങൾ പരിഗണിക്കും
സ്കൂൾ സമയമാറ്റത്തെക്കുറിച്ചുള്ള തീരുമാനം വിശദമായ പഠനത്തിനൊടുവിൽ നടത്തുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി മുതൽ ഏപ്രിൽ 10 വരെയുള്ള കാലയളവിൽ വിവിധ ജില്ലകളിലായി പഠനവും അഭിപ്രായ ശേഖരണവും നടന്നു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും ഉൾപ്പെട്ട റീസർച്ച് വഴിയും അഭിപ്രായങ്ങൾ സമാഹരിച്ചു.
സിലബസ് പൂര്‍ത്തിയാക്കുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനും ക്ലാസ് സമയം വർധിപ്പിക്കേണ്ടതിന്റെ ആവശ്യം ഉയർന്നുവെങ്കിലും ശനിയാഴ്ച ക്ലാസുകൾ നടത്താനുള്ള നിർദേശത്തെ ഭൂരിഭാഗം പേരും എതിര്‍ത്തതായി റിപ്പോർട്ടിൽ പറയുന്നു. രക്ഷിതാക്കളിൽ 50.7% പേര് ക്ലാസ് ദിവസങ്ങളിൽ പരമാവധി സമയം ഉപയോഗിക്കണമെന്ന് അഭിപ്രായപ്പെടുകയും, 41.1% പേർ സിലബസ് കുറയ്ക്കാനും അനാവശ്യ അവധികൾ ഒഴിവാക്കാനും നിർദ്ദേശിക്കുകയും ചെയ്തു. പഴയ സമയക്രമം തുടരണമെന്ന് അഭിപ്രായപ്പെട്ടത് 6.4% രക്ഷിതാക്കളാണ്. അവധിക്ക് പുനപരിശോധന അനുകൂലിച്ചതും 0.6% പേര് മാത്രമാണ്.
വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം തുടങ്ങി വിവിധ വിഭാഗങ്ങളിലെ 819 അധ്യാപകരിൽ നിന്നും 520 വിദ്യാര്‍ത്ഥികളിൽ നിന്നും 156 രക്ഷിതാക്കളിൽ നിന്നുമാണ് അഭിപ്രായം തേടിയത്. ഇതോടൊപ്പം 4490 പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ ശേഖരിച്ചു.
വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരം, വെള്ളിയാഴ്ച ഒഴികെയുള്ള നാല് ദിവസങ്ങളിൽ ക്ലാസ് സമയം അര മണിക്കൂർ വീതം കൂട്ടുകയും, ഈ അക്കാദമിക് വർഷം ഏഴു ശനിയാഴ്ചകളിൽ ക്ലാസുകൾ അധികമായി നൽകുകയും ചെയ്യണമെന്ന് ശുപാർശ ചെയ്യുന്നു. എന്നാല്‍ പഠന ദിവസങ്ങള്‍ കൂട്ടുന്നത് പൊതുജനങ്ങളിൽ 87.2% പേർ എതിര്‍ത്തതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
consideringTag: School timing change; Suggestions will be considered after detailed study