സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനും ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്, മണിക്കൂറുകളോളമാണ് പ്രതി സ്വപ്ന സുരേഷും, മന്ത്രി കെ.ടി. ജലീലും തമ്മിലുള്ള ഫോൺ സംഭാക്ഷണം.

തിരുവന്തപുരത്തെ യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിന്റെ മറവിൽ നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപെട്ട പ്രതികളുമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് വരുന്നു. കേരള നിയമസഭയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കെ.ടി. ജലീലുമായി കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതിക്കുള്ള ബന്ധമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷ് മന്ത്രി കെ.ടി. ജലീലിനെ നിരവധി തവണ ഫോണിൽ വിളിച്ച വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. സ്വപ്ന സുരേഷിനെ ജലീല്‍ വിളിച്ചതിന്‍റെ ഫോണ്‍ രേഖകള്‍ പുറത്ത് വന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഫോണ്‍ രേഖകളില്‍ നിന്നാണ് വിളിച്ചവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്. മണിക്കൂറുകളോളമാണ് പ്രതി സ്വപ്ന സുരേഷും, മന്ത്രി കെ.ടി. ജലീലും തമ്മിലുള്ള ഫോൺ സംഭാക്ഷണം നടന്നിരിക്കുന്നത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സരിത്തും നിരവധി തവണ ബന്ധപ്പെട്ടതായി തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രെട്ടറിയായിരിക്കെ എം ശിവശങ്കരന്‍ മൂന്ന് തവണ വിളിച്ച വിവരം കസ്റ്റംസ് വെളിപ്പെടുത്തിയിരുന്നതാണ്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണറെയാണ് ശിവശങ്കരന്‍ മൂന്ന് തവണയും വിളിച്ചത്. ആദ്യ കോള്‍ മുന്നര മിനിറ്റ് ആയിരുന്നെന്നും കേസ് അട്ടിമറിക്കാന്‍ ശിവശങ്കരന്‍ ശ്രമിച്ചതിനുള്ള ഡിജിറ്റല്‍ തെളിവാണിതെന്നും കസ്റ്റംസ് പറഞ്ഞു.
അതേസമയം, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ഫോണില്‍ സംസാരിച്ചത് യു എ ഇ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി കെ ടി ജലീല്‍ പറയുന്നത്. മെയ് 27ന് യു എ ഇ കോണ്‍സുല്‍ ജനറലിന്റെ മെസേജ് ലഭിച്ചു. റമദാനില്‍ ഭക്ഷണക്കിറ്റ് വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് വിളിക്കുമെന്നറിയിച്ചു. ഇതു പ്രകാരമുള്ള ഫോണ്‍ ബന്ധപ്പെടലാണുണ്ടായത്. ജൂണില്‍ ഒമ്പത് തവണ സംസാരിച്ചത് ഭക്ഷണക്കിറ്റ് തയ്യാറാക്കുന്നതും ബില്‍ ശരിയാക്കുന്നതുമായി ബന്ധപ്പെട്ടാണ്. ആയിരത്തോളം ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു. എടപ്പാള്‍, തൃപ്പങ്ങോട് ഭാഗങ്ങളിലായി വിതരണം ചെയ്തു. എടപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്നാണ് ഭക്ഷണക്കിറ്റ് തയ്യാറാക്കിയത്. യു എ ഇ കോണ്‍സുലേറ്റാണ് കണ്‍സ്യൂമര്‍ ഫെഡിന് ബില്‍ നല്‍കിയത്. ഇതിന് തെളിവുണ്ട്, പരിശോധിക്കാവുന്നതാണ്. മെസേജ് അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും തെളിവായി നല്‍കാം. കെ ടി ജലീല്‍ പറഞ്ഞു.